Skip to main content

ബിയ്യം കായല്‍ വള്ളംകളി; ജലരാജക്ക•ാര്‍ കായല്‍ കുതിര

     പൊന്നാനി ബിയ്യം കായലില്‍ നടന്ന വള്ളംകളിയില്‍   കായല്‍ കുതിര ടീം ഈ വര്‍ഷത്തെ  ജലരാജാവ്. ആവേശകരമായി നടന്ന മത്സരത്തിലാണ്  പുറങ്ങ് ഫിറ്റ് വെല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കായല്‍ കുതിര കിരീടം സ്വന്തമാക്കിയത്. ചൈതന്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കെട്ടുകൊമ്പനോട് ഇഞ്ചോടിഞ്ച് പോരാടിയാണ് കായല്‍ കുതിര നേട്ടം കൈവരിച്ചത്. പുളിക്കകടവ് കാഞ്ഞിരമുക്ക് ന്യൂ ടൂറിസ്റ്റ് ക്ലബ്ബിന്റെ പറക്കും കുതിര മൂന്നാം സ്ഥാനം നേടി. മൈനര്‍ വിഭാഗത്തില്‍ എം.എം.നഗര്‍ യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ യുവരാജ   ഒന്നാം സ്ഥാനം നേടി. യുവ ശ്രീ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പടവീരന്‍ രണ്ടാം സ്ഥാനവും, പുഴമ്പ്രം ഭാവനവുടെ പാര്‍ത്ഥസാരഥി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
     മേജര്‍ മൈനര്‍ വിഭാഗങ്ങളിലായി 23 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം, കാഞ്ഞിരമുക്ക്, പുറത്തൂര്‍, പുഴമ്പ്രം, എരിക്കമണ്ണ, പുളിക്കക്കടവ്, പത്തായി സെന്റര്‍ എന്നിവടങ്ങളില്‍ നിന്നായി പത്ത് മേജര്‍ വള്ളങ്ങളും പതിമൂന്ന് മൈനര്‍ വള്ളങ്ങളുമാണ് മത്സരിച്ചത്. കഴിഞ്ഞ തവണ പ്രളയ ദുരന്തത്തെ തുടര്‍ന്ന് വള്ളംകളി ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷങ്ങളും മാറ്റിയിരുന്നു. പളയകെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണസര്‍ക്കാര്‍ ആഘോഷങ്ങള്‍ മാറ്റി വെച്ചിരുന്നു. എന്നാല്‍ ക്ലബ്ബുകളുടെ ആവശ്യത്തെത്തുടര്‍ന്ന് വള്ളംകളി നടത്തുകയായിരുന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണിതങ്ങള്‍, തഹസില്‍ദാര്‍ പി. അന്‍വര്‍ സാദത്ത്, ഡി.റ്റി.പി.സി.അംഗം പി.വി.അയ്യൂബ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
 

date