Skip to main content

മിനിസ്റ്റേഴ്‌സ് അവാര്‍ഡ് : മന്ത്രി ഡോ.കെ .ടി ജലീല്‍  ഉദ്ഘാടനം ചെയ്തു

   തവനൂര്‍ നിയോജകമണ്ഡലത്തിലെ 2018-19 അധ്യയനവര്‍ഷത്തില്‍ പത്താംക്ലാസ്, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി സംഘടിപ്പിച്ച മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അഭിരുചികളെ മനസ്സിലാക്കിയാണ് തുടര്‍വിദ്യഭ്യാസം നല്‍കേണ്ടതെന്നും ഭാവിയില്‍ എന്താകണമെന്ന ആഗ്രഹമാണ് നമ്മെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതെന്നും  മന്ത്രി ചടങ്ങില്‍ പറഞ്ഞു. അയിലക്കാട് കദീജ കാസ്റ്റലില്‍ നടന്ന ചടങ്ങില്‍ സിനിമ താരം ഷൈന്‍ നിഗം വിശിഷ്ടാതിഥിയായി. മോട്ടിവേഷന്‍ ട്രൈയിനര്‍  ശിഹാബ് ക്ലാസ്സെടുത്തു. 
   പത്താംക്ലാസ്, ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളില്‍ മുഴുവന്‍ വിഷയങ്ങളിലും ഉയര്‍ന്ന വിജയം നേടിയവരെയും കേരള എന്‍ട്രന്‍സ് പരീക്ഷകളില്‍ 500ല്‍ താഴെ റാങ്ക്‌നേടിയവരുമായ വിദ്യാര്‍ഥി പ്രതിഭകളെയാണ് ചടങ്ങില്‍ അനുമോദിച്ചത്. തവനൂര്‍ മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നിന്നും വിജയിച്ചവര്‍ക്കും മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളില്‍ നിന്ന് വിജയിച്ചവര്‍ക്കുമാണ് അവാര്‍ഡ് നല്‍കിയത്.
  എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബിജോയ് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ബി ഫൈസല്‍, മുന്‍ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മുസ്തഫ, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. റംല, ത്വല്‍ഹത്ത്, മറ്റു ജനപ്രതിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date