Skip to main content

'ഉണരൂ' ബോധവത്കരണ സന്ദേശബൈക്ക് റാലിക്ക് ജില്ലയില്‍ ഇന്ന് സ്വീകരണം

    ബാലപീഡനത്തിനെതിനെതിരെ 'ഉണരൂ' എന്ന ബോധവത്കരണ സന്ദേശവുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍  ഡ്രീറൈഡ്‌സ് കേരളയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബൈക്ക് റാലിയ്ക്ക് ഇന്ന്(സെപ്റ്റംബര്‍ 13) ജില്ലയില്‍ സ്വീകരണം നല്‍കും. കോട്ടക്കല്‍ ഗവണ്‍മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകീട്ട് അഞ്ചിനാണ് സ്വീകരണം. പരിപാടി  ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍  കെ.കെ നാസര്‍  അധ്യക്ഷനാവും.  ജില്ലാ കലക്ടര്‍  ജാഫര്‍ മാലിക്, ജില്ലാ പൊലീസ് മേധാവി അബ്ദുല്‍കരീം, ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ.നസീര്‍ ചാലിയം തുടങ്ങി സാമൂഹിക രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി  ആസ്റ്റര്‍ മിംസിന്റെ  ബോധവത്കരണ ക്ലാസും ബാലപീഡനത്തിനെതിരെ കാഥികന്‍ രാജീവ് നരിക്കല്‍ കൊല്ലം നയിക്കുന്ന കഥാപ്രസംഗവും സംഘടിപ്പിക്കും. 
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മിംസുമായി സഹകരിച്ചാണ് ജില്ലയിലെ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ മുതല്‍ കാശമീര് വരെ  നടത്തുന്ന ബൈക്ക് റാലി  400 ബൈക്കുകളുടെ അകമ്പടിയോടെയാണ് ജില്ലയിലെത്തുന്നത്.

date