Skip to main content

ചിത്രരചനാ മത്സരം  സംഘടിപ്പിച്ചു

കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും, ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണാര്‍ത്ഥം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം  സംഘടിപ്പിച്ചു. 250 കുട്ടികള്‍  പരിപാടിയില്‍ പങ്കെടുത്തു. വാഴത്തോപ്പ് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍                  ജലാലുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.  ഇടുക്കി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ് ചിത്രരചനാ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍,  മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ് ഡെപ്യൂട്ടി രജിസ്ട്രാര്‍  ലതിക എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

date