Skip to main content

ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡ് പൊതുവിപണി പരിശോധന തുടരുന്നു

ഓണക്കാലത്ത് പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അമിതവില ഈടാക്കല്‍ എന്നിവയും റേഷന്‍ സാധനങ്ങളുടെ മറിച്ചുവില്‍പ്പന, ഗ്യാസ് സിലിണ്ടറുകളുട ദുരുപയോഗം മുതലായവയും തടയുന്നതിനായി വിപണി പരിശോധനയ്ക്കായി താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, പോലീസ്, ലീഗല്‍ മെട്രോളജി, ആരോഗ്യം, സെയില്‍സ് ടാക്‌സ്, ഫുഡ്‌സേഫ്റ്റി, പൊതുവിതരണം, റവന്യൂ എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡ് പൊതുവിപണി പരിശോധന നടത്തിവരുന്നു. ഇതുവരെ 94 പൊതുവിതരണ കേന്ദ്രങ്ങളും ഏഴ് എല്‍.പി.ജി ഔട്ട്‌ലെറ്റുകളും 2018 പൊതുവിപണികളും പരിശോധിച്ചതില്‍ ചില സ്ഥലങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അളവിലും തൂക്കത്തിലും കുറവുവരുത്തുക, വിലവിവരം പ്രദര്‍ശിപ്പിക്കാതിരിക്കുക എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date