സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു : വനിതാ കമ്മീഷന്‍
കേരളത്തില്‍ മാത്രമല്ല രാജ്യത്ത് ആകമാനം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. ഇടുക്കി സൈബര്‍ സെലിന്റെ സഹകരണത്തോടെ സംസ്ഥാന വനിതാകമ്മീഷന്‍ വെള്ളിയമാറ്റം ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അധ്യക്ഷ .വിവിധ മേഖലകളില്‍ നിന്നും സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളില്‍ അവര്‍ അജ്ഞരാണ്. ദിനം പ്രതിയുള്ള പത്രവായന പോലും സ്ത്രീകളില്‍ ഇല്ലാതായിരിക്കുന്നു. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വഞ്ചിതരാകുന്ന മൊബൈല്‍ ഫോണ്‍ വഴിയുള്ള ചൂഷണങ്ങളെകുറിച്ച സ്ത്രീകളില്‍ അവബോധം ഉണ്ടാക്കുകയാണ് ഇത്തരം സെമിനാറുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. സെമിനാറില്‍ വെള്ളിയമാറ്റം പഞ്ചായത് പ്രസിഡന്റ് ഷീബ രാജശേഖരന്‍ അധ്യക്ഷ ആയിരുന്നു. പഞ്ചായത്തു അംഗങ്ങളായ ടെസ്സി മോള്‍ മാത്യു , തങ്കമ്മരാമന്‍ , രാജുകുട്ടപ്പന്‍ , ലീഗല്‍ സര്‍വീസ് സൊസൈറ്റി അംഗം അഡ്വ.എബനൈസേര്‍, ജനമൈത്രി പോലീസ് എസ.ഐ. പി.എ. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇടുക്കി സൈബര്‍ സെല്‍ സിവില്‍ പോലീസ് ഓഫീസര്‍ മോബിന്‍ .കെ. എല്‍ദോ, സൈബര്‍ നിയമങ്ങളെ കുറിച്ചും വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി പോക്‌സോ നിയമങ്ങളെ കുറിച്ചും ക്ലാസ്സുകള്‍ എടുത്തു. സി. ഡി.എസ് ചെയര്‍പേഴ്‌സണ്‍ റസിയ അസ്സീസ് സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍ പേഴ്‌സണ്‍ സുലോചന സോമന്‍ നന്ദിയും പറഞ്ഞു .
- Log in to post comments