Skip to main content

ശിശുക്ഷേമ സമിതി കവിതാരചന പരിശീലനം 21 ന്

 

ജില്ലാ ശിശുക്ഷേമ സമിതി കവിതാരചന പരിശീലനം 21 ന് ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ രാവിലെ 10ന് നടക്കും. പരിശീലന പരിപാടി മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ കാഞ്ചിയാര്‍ രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രശസ്തകവികളായ കെ.ആര്‍ രാമചന്ദ്രന്‍, ആന്റണി മുനിയറ, മോബിന്‍ മോഹന്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്കും.
 10നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് അവസരം. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര്, വയസ്സ്, ക്ലാസ്, സ്‌കൂള്‍, ഫോണ്‍നമ്പര്‍ എന്നീ വിവരങ്ങളടങ്ങുന്ന ഫോണ്‍ സന്ദേശം 9447963226,9447330726 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം. 

date