Skip to main content

ദേശീയപാതയിലെ ഗതാഗത കുരുക്ക് : 23 ന് ട്രാഫിക് ഉപദേശക സമിതി ചേരും

    ദേശീയപാതയില്‍ തലപ്പാറ മുതല്‍ ഇടിമുഴിക്കല്‍ വരെയുള്ള പ്രദേശത്തിലെ ഗതാഗത കുരുക്ക് ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനായി പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 23 ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെമിനാര്‍ ഹാളില്‍ രാവിലെ 11ന് ട്രാഫിക് ഉപദേശക സമിതി ചേരും. യോഗത്തില്‍ ജില്ലാകലക്ടര്‍ ജാഫര്‍ മലിക്, ആര്‍.ടി.ഒ, മലപ്പുറം ഡിവൈഎസ്പി, തിരൂരങ്ങാടി ജോയിന്റ്ആര്‍.ടി ഒ, ദേശീയപാത വിഭാഗം , പൊതുമരാമത്ത് വകുപ്പ് , കെ.എസ്.ഇ.ബി, മറ്റു വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, വ്യാപാരി പ്രതിനിധികള്‍, ടാക്‌സി തൊഴിലാളി പ്രതിനിധികള്‍, ഐഒസി പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ചേളാരി, കാക്കഞ്ചീരി, ഇടിമുഴിക്കല്‍   എന്നിവിടങ്ങളിലെ ഗതാഗത കുരുക്കാണ് യോഗത്തില്‍  ചര്‍ച്ചയാവുകയെന്ന് എം.എല്‍.എ അറിയിച്ചു.
 

date