Skip to main content

ജില്ലയില്‍ 21,124 വീടുകളുടെ പരിശോധന പൂര്‍ത്തിയായി

   ജില്ലയിലെ പ്രളയ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി   ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍  നടത്തുന്ന ഫീല്‍ഡ് സര്‍വെയില്‍ 21,124 വീടുകളുടെ പരിശോധന പൂര്‍ത്തിയായി. ബാക്കി വീടുകളുടെ പരിശോധന അടുത്തയാഴ്ച പൂര്‍ത്തിയാകും. വില്ലേജ് ജീവനക്കാര്‍, പഞ്ചായത്ത് ജീവനക്കാര്‍, ഓവര്‍സിയര്‍/എഞ്ചിനീയര്‍, വളണ്ടിയര്‍മാര്‍   എന്നിവരടങ്ങിയ നാലംഗ സംഘംദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മൊബൈല്‍ ആപ്പിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. ഇത്തരത്തിലുള്ള 210 ടീമുകള്‍ അവധിദിവസങ്ങളിലും പ്രവര്‍ത്തിച്ചാണ് വിവരശേഖരണം പൂര്‍ത്തിയാക്കാനായത്. 30 ശതമാനത്തില്‍ കൂടുതല്‍ നാശനഷ്ടം വന്ന വീടുകള്‍ മേല്‍ പരിശോധനയ്ക്ക് വിധേയമാക്കും. മേല്‍ പരിശോധനയും പൂര്‍ത്തിയാക്കി ഭവനനാശത്തിനുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായി കലക്ടര്‍ അറിയിച്ചു.
 

date