Skip to main content

ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍  ന്യൂ സ്റ്റാര്‍ പാലക്കപ്പറമ്പ് ജേതാക്കള്‍

   സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യുവജന ക്ലബ്ബുകള്‍ക്കായി നടത്തിയ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ കാവന്നൂര്‍ പഞ്ചായത്തിലെ ന്യൂ സ്റ്റാര്‍ പാലക്കപ്പറമ്പ്  ജേതാക്കളായി. മലപ്പുറം കൂട്ടിലങ്ങാടി കീരംകുണ്ട് ടര്‍ഫില്‍ നടന്ന മത്സരത്തില്‍ ചെറിയമുണ്ടം പഞ്ചായത്തിലെ ഫ്രണ്ട്‌സ് തലക്കടത്തൂരിനെ   കീഴടക്കിയാണ് ജേതാക്കളായത്. ചെറുകാവ് പഞ്ചായത്തിലെ റെഡ്ബുള്‍ എഫ്.സി യെ ലൂസേഴ്‌സ് ഫൈനലില്‍ കീഴടക്കി കുറുവ പഞ്ചായത്തിലെ ഫ്രണ്ട്‌സ് റോവേഴ്‌സ് ക്ലബ്ബ് പാങ്ങ്  മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം പ്രൈസ് മണിയും ട്രോഫികളും നല്‍കി. 
    ഇന്നലെ(സെപ്റ്റംബര്‍14)  രാവിലെ ആരംഭിച്ച മത്സരങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.പി.അനില്‍ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോര്‍ഡംഗം ഷരീഫ് പാലൊളി അധ്യക്ഷത വഹിച്ചു.  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍, ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ കെ.പി. നജ്മുദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിവിധ ബ്ലോക്കുകളില്‍ നിന്നും വിജയികളായ 15 ക്ലബ്ബുകളും യുവജനക്ഷേമ ബോര്‍ഡ് കോ ഓര്‍ഡിനേറ്റര്‍മാരുടെ ടീമുമാണ് ജില്ലാതല മത്സരങ്ങളില്‍ മാറ്റുരച്ചത്. വൈകീട്ട് നടന്ന സമാപന സമ്മേളനത്തില്‍ യുവജനക്ഷേമ ബോര്‍ഡംഗം ഷരീഫ് പാലൊളി ട്രോഫികളും പ്രൈസ് മണിയും വിതരണം ചെയ്തു.
 

date