Skip to main content

നാടിന് മാതൃകയായി ഹരിത വിവാഹം

പ്ലാസ്റ്റിക്ക് ഡിസ്‌പ്പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കാതെ നടത്തിയ ഹരിത കല്യാണം നാടിന് മാതൃകയായി. താഴെക്കോട് പഞ്ചായത്തിലെ മാട്ടറക്കല്‍ മാപ്പിള വട്ടപ്പറമ്പില്‍ പാഞ്ചാലന്‍- ശാന്തകുമാരി ദമ്പതികളുടെ മകന്‍ പ്രജിത്തും ഒറ്റപ്പാലം തോട്ടക്കര പൂളക്കാപ്പറമ്പില്‍ കൃഷ്ണകുമാര്‍- രമ ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയയും തമ്മിലുള്ള വിവാഹ സത്ക്കാരമാണ് ഹരിത മാതൃകയില്‍ നടത്തിയത്. പെരിന്തല്‍മണ്ണയിലെ ജീവനത്തിന്റെ സഹകരണത്തോടെയാണ് ഗ്ലാസ്സും പ്ലേറ്റും ചൂരല്‍ കൊട്ടകളുമൊക്കെ സംഘടിപ്പിച്ച് 1500 ലേറെ പേര്‍ക്ക് വിവാഹ സത്ക്കാരം നടത്തിയത്. വധൂവര•ാരെ അനുഗ്രഹിക്കാനും പ്രോത്സാഹിപ്പിക്കാനും ഗ്രാമ പഞ്ചായത്ത് അധികൃതരുമെത്തി. പഞ്ചായത്തിന്റെ ഉപഹാരം താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഏ.കെ നാസറും, ജില്ലാശുചിത്വമിഷന്റെ മംഗളപത്രം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ തെക്കേക്കര മറിയക്കുട്ടിയും നല്‍കി. മാലിന്യമുക്തമായി ഒരു വിവാഹം സംഘടിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് വരന്റെ വീട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും.
 

date