Skip to main content

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന ക്യാമ്പ് 

പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത കാര്‍ഡുടമകളുടെയും അംഗങ്ങളുടെയും ആധാര്‍ ബന്ധിപ്പിക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ഇന്ന് (സെപ്തംബര്‍ 17) പൊന്നാനി നഗരസഭ, 19ന് മാറഞ്ചേരി, വെള്ളിയങ്കോട്, പെരുമ്പടപ്പ്, 20ന് നന്നംമുക്ക്, ആലങ്കോട്, വട്ടംകുളം, 24ന് കാലടി, തവനൂര്‍, എടപ്പാള്‍ ഗ്രാമ പഞ്ചായത്തുകളിലുള്ളവര്‍ക്കും താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും സേവനം ലഭിക്കും.   ഈ സേവനം ജില്ലയിലെ എല്ലാ റേഷന്‍കടകളിലും അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്. സെപ്തംബര്‍ 30നകം റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ വിഹിതം ലഭിക്കുന്നതല്ല.  

date