Skip to main content

ഫ്‌ളവറിങ് ക്യാമ്പ് സമാപിച്ചു

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ രണ്ടു ദിവസമായി  ജില്ലയിലെ പാസ് വേര്‍ഡ് ട്യൂണിങ് ക്യാമ്പുകളില്‍ നിന്ന്  തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ദ്വിദിന  ഫ്‌ളവറിങ് ക്യാമ്പ് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജില്‍ സമാപിച്ചു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്  സിവില്‍ സര്‍വീസിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നല്‍കി. പഠന ഗവേഷണ മേഖലയില്‍ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ എന്‍.എം ഹുസൈന്‍,  തൊഴില്‍ മേഖലകളെക്കുറിച്ച് താലീസ് എന്നിവര്‍  ക്ലാസെടുത്തു. 
ക്യാമ്പിന്റെ സമാപന സമ്മേളനം എം.ഇ.എസ് കെ.വി.എം കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വളാഞ്ചേരി സി.സി.എം.വൈ പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.കെ.പി ഹസ്സന്‍, പ്രൊഫ.പി.കെ.എം ഇക്ബാല്‍, പി. റജീന, കെ. മുനീറ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.   

date