Skip to main content

ആധാര്‍ സീഡിങ് പൂര്‍ത്തിയാക്കണം

റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളുടെയും ആധാര്‍ സീഡിങ് സെപ്തംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്നും ആധാര്‍ ചേര്‍ക്കാത്തവരെ പ്രത്യേകം ഫ്‌ളാഗ് ചെയ്ത് മാറ്റി നിര്‍ത്തുമെന്നും  വര്‍ക്ക് റേഷന്‍ വിഹിതം ലഭിക്കില്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കടയിലെ ഇപോസ് മെഷീന്‍, അക്ഷയ സിറ്റിസണ്‍ ലോഗിന്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവ മുഖേന ആധാര്‍ സീഡിങ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ആധാര്‍ സീഡിങ് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ നടത്തുന്നതിന് പഞ്ചായത്ത്/റേഷന്‍കട തലത്തില്‍ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. അതിനാല്‍ ആധാര്‍ സീഡിങ് സൗകര്യങ്ങള്‍ കാര്‍ഡുടമകള്‍ പ്രയോജനപ്പെടുത്തണം.
 

date