Skip to main content

ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി സിറ്റിംഗ് 23ന് തേക്കടിയിൽ

കേരള നിയമസഭയുടെ ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി (2019-21), 2019 സെപ്തംബർ 23ന് രാവിലെ 10.30ന്് ഇടുക്കി ജില്ലയിലെ തേക്കടി 'വനശ്രീ' ഓഡിറ്റോറിയത്തിൽ യോഗം ചേരും. ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസർമാരിൽ നിന്നും ജില്ലയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ജില്ലയിലെ ഔദ്യോഗിക ഭാഷാ പ്രയോഗപുരോഗതി വിലയിരുത്തുന്നതിന് തെളിവെടുപ്പു നടത്തും. യോഗാനന്തരം 24ന് രാവിലെ 10.30ന് മൂന്നാർ ഗസ്റ്റ് ഹൗസിൽ മേഖലയിലെ വിവിധ ആദിവാസി വിഭാഗങ്ങളിലെ ഗോത്രതലവ•ാരുമായി അവരുടെ ഗോത്രഭാഷയെക്കുറിച്ച് അറിയുന്നതിനായുളള ചർച്ച സംഘടിപ്പിക്കും.
പി.എൻ.എക്‌സ്.3348/19

date