Skip to main content

ചരക്ക്‌വാഹനങ്ങള്‍ക്ക് നിരോധനം

ഉപരാഷട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സപ്തംബര്‍ഇന്നും നാളെയും. (23, 24 തീയതികളില്‍) കോഴിക്കോട് - പാലക്കാട്, കോഴിക്കോട് - വളാഞ്ചേരി റൂട്ടുകളില്‍ രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെയുള്ള സമയങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ നിരോധിച്ചതായിജില്ലാ പോലീസ് മേധാവി അറിയിച്ചു, മറ്റ്‌വാഹനങ്ങള്‍ക്ക് നിയന്ത്രണവുംഏര്‍പ്പെടുത്തിയിട്ടണ്ട്.
ഉപരാഷ്ട്രപതി 24 ന് രാവിലെ ഒമ്പതുമണിക്കാണ്. പ്രതേ്യകവിമാനത്തില്‍കരിപ്പൂരില്‍ എത്തുന്നത്. തുടര്‍ന്ന്‌വാഹന മാര്‍ഗംകോട്ടക്കലിലേക്ക് പോകും. എയര്‍പ്പോര്‍ട്ട്--കൊട്ടപ്പുറം--പള്ളിക്കല്‍ ബസാര്‍--കാക്കഞ്ചേരി-കോട്ടക്കല്‍ വഴിയാണ്‌യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ സമയങ്ങളില്‍ പോലീസ്ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒമ്പതിനും ഉച്ചക്ക് 12 നും ഇടയില്‍ ഈ വഴിയുള്ളയാത്ര പരമാവധി ഒഴിവാക്കണം. 
24 ന് ഈ സമയങ്ങളില്‍എയര്‍പ്പോര്‍ട്ടില്‍എത്തുന്ന യാത്രക്കാര്‍ഒരുമണിക്കൂര്‍ മുമ്പ് എത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
 

date