Skip to main content

പിങ്ക് ബൂത്ത് ഒരുങ്ങി

ഉപതിരഞ്ഞെടുപ്പിലെ ഏക  പിങ്ക് പോളിംഗ് ബൂത്ത് കിഴതടിയൂര്‍ സെന്‍റ് വിന്‍സെന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സജ്ജമായി. പോളിംഗിനും സുരക്ഷയ്ക്കും ഇവിടെ നിയോഗിക്കപ്പെട്ടിരിക്കുന്നവരെല്ലാം വനിതാ ഉദ്യോഗസ്ഥരാണ്.  

പ്രിസൈഡിംഗ് ഓഫീസര്‍ ആനിക്കാട് സെന്‍റ് തോമസ് ഹൈസ്കൂള്‍ അധ്യാപിക റീമ വി. കുരുവിളയുടെ നേതൃത്വത്തിലാണ് ബൂത്ത് പ്രവര്‍ത്തിക്കുക. നാഗമ്പടം സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഓഫീസിലെ അനുജ എം. മോഹനന്‍, മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ എസ്. നിഷ, വ്യവസായ വകുപ്പിലെ ഷീന വി. നായര്‍ എന്നിവരാണ് യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ പോളിംഗ് ഓഫീസര്‍മാര്‍. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വി. സുബിക്കാണ് സുരക്ഷാ ചുമതല.

പാലാ കാര്‍മല്‍ സ്കൂളില്‍നിന്ന് പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉച്ചയോടെയാണ് വനിതാ സംഘം പോളിംഗ് ബൂത്തിലെത്തിയത്. വൈകുന്നേരത്തോടെ ബൂത്ത് സജ്ജീകരണം പൂര്‍ത്തിയായി.

date