Skip to main content

വട്ടവടയിൽ പച്ചക്കറി വിപണന കേന്ദ്രം, കാർഷിക സമുച്ചയ കേന്ദ്രം ഉത്ഘാടനം സെപ്റ്റംബർ 24 ന്

 

 

കാർഷിക വികസന ക്ഷേമവകുപ്പ് , മണ്ണ് പര്യവേക്ഷണ മണ്ണുസംരക്ഷണ വകുപ്പ് എന്നിവയുടെ അഭിമുഖ്യത്തിൽ വട്ടവടയിൽ നടപ്പിലാക്കുന്ന ശീതകാല പച്ചക്കറി വിപണന കേന്ദ്രം, പരിശീലന കേന്ദ്രം എന്നിവ ഉൾപ്പെടുന്ന കാർഷിക സമുച്ചയത്തിന്റെ ഉത്ഘാടനം, വട്ടവട ഗ്രാമപഞ്ചായത്തിൽ പണി പൂർത്തിയായ 12 ജലസേചന പദ്ധതികളുടെ ഉത്ഘാടനം, പദ്ധതി നടപ്പിലാക്കിയ വകുപ്പുകളെ ആദരിക്കൽ, വെളുത്തുള്ളി ഇനങ്ങളുടെ പങ്കാളിത്ത ഗവേഷണ ഫലപ്രഖ്യാപനം എന്നിവ സെപ്റ്റംബർ 24 ന് രാവിലെ 10ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കും.

വട്ടവട ഊർക്കാട് കാർഷിക വിപണന സമുച്ചയത്തിൽ ചേരുന്ന യോഗത്തിൽ എസ്.രാജേന്ദ്രൻ എം എൽ എ അധ്യക്ഷനായിരിക്കും.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എംഡി ജെ.ജസ്റ്റിൻ മോഹൻ പദ്ധതി വിശദീകരണം നടത്തും.

കാർഷിക സർവകലാശാല ഗവേഷണപദ്ധതി വിശദീകരണം ഡോ.പി. ഇന്ദിരാദേവി നിർവഹിക്കും.

യോഗത്തിൽ ഡീൻ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണവും കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു, കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ എന്നിവർ പ്രത്യേക പ്രഭാഷണവും നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിക്കും

പരിപാടിയുടെ ഭാഗമായി ശീതകാല കൃഷി മാർഗനിർദേശങ്ങൾ സംബന്ധിച്ച സെമിനാർ ഡോ.ജലജ എസ്.മേനോൻ നയിക്കും.

ഇതോടൊപ്പം വെളുത്തുള്ളി മേള, വിളകളുടെ പ്രദർശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

വട്ടവട, കാന്തല്ലൂർ മേഖലയുടെ സ്വന്തം വെളുത്തുള്ളിയായ മലപ്പൂണ്ടിന് ഭൗമ സൂചിക പദവി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും ചേർന്ന് നടത്തി വരുകയാണ്. ഏറെ ഗുണമേൻമയുള്ള

ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന ഈ വെളുത്തുള്ളി ഇനത്തിന് കിലോ 300 രൂപ വരെ വില വരുന്നതാണ്.

date