Skip to main content

അസംഘടിത മേഖലയിലെ കാർഷികേതര സംരംഭങ്ങൾ: സർവ്വേയ്ക്ക്  ഒക്ടോബറിൽ തുടക്കമാകും

*ഉദ്യോഗസ്ഥർക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
അസംഘടിത മേഖലയിലെ കാർഷികേതര സംരംഭങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള അഖിലേന്ത്യാതലത്തിലുള്ള സർവ്വേയ്ക്ക് ഒക്ടോബർ ഒന്നു മുതൽ തുടക്കമാകും. സർവ്വേയ്ക്ക് മുന്നോടിയായി തിരുവനന്തപുരം റീജിയണൽ ഓഫീസിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കായി മൂന്ന് ദിവസത്തെ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. സൗത്ത്പാർക്ക് ഹോട്ടലിൽ നടന്ന പരിശീലനക്യാമ്പ് എൻ. എസ്. ഒ. ഡയറക്ടർ ജനറൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു.  രാജ്യത്ത് എണ്ണത്തിൽ കൂടുതലുള്ളതും കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതുമായ അസംഘടിത മേഖല രാജ്യത്തിന്റെ ആഭ്യന്തര മൊത്ത ഉല്പാദനത്തിന് വ്യക്തമായ സംഭാവന നൽകുന്നുവെന്നും ഇത്തരം സംരംഭങ്ങളെക്കുറിച്ച് സർക്കാരിന് ആധികാരിക വിവരങ്ങൾ ലഭ്യമാക്കുന്നതിനാണ് സർവ്വേയെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.    
അസംഘടിത മേഖലയ്ക്ക് കീഴിലുള്ള വ്യക്തികളുടെയും വാണിജ്യ യൂണിറ്റുകളുടേയും കാർഷികേതര സംരംഭ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ സർവ്വേ വഴി ശേഖരിക്കും. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന സർവ്വേയുടെ ആദ്യഘട്ടം 2020 മാർച്ചിൽ അവസാനിക്കും. രണ്ടാംഘട്ടം  ഏപ്രിലിൽ ആരംഭിച്ച് 2021 മാർച്ച് വരെ തുടരും. വിവരങ്ങൾ ദേശീയ അക്കൗണ്ടുകളുടെ വിവിധ ഘടകങ്ങൾ നിശ്ചയിക്കാൻ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ നാഷണൽ അക്കൗണ്ട്സ് ഡിവിഷനെ പ്രാപ്തമാക്കുന്നു. സർവ്വേയിലൂടെ ലഭിക്കുന്ന കണക്കുകൾ ഇന്ത്യൻ സമ്പദ്ഘടനയെ ശക്തമാക്കാനുതകുന്ന നയരൂപീകരണത്തിന് സർക്കാർ ഉപയോഗിക്കും. പരിശീലന ക്യാമ്പ് 25 ന് അവസാനിക്കും.
എക്കണോമിക്സ് ആന്റ് സ്റ്റാസ്റ്റിക്സ് വകുപ്പ് ഡയറക്ടർ ജനറൽ വി. രാമചന്ദ്രൻ, ഡി. പി. ഡി. ജോയിന്റ് ഡയറക്ടർ മുഹമ്മദ് യാസിർ, റീജിയണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർമാരായ സുനിത ഭാസ്‌കർ, എൻ. എൻ. റെജി  തുടങ്ങിയവർ സംസാരിച്ചു.
പി.എൻ.എക്‌സ്.3391/19
 

date