Skip to main content

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി ചേർന്നു

 

സാങ്കേതികത്വം തടസമാകാതെ മനുഷ്യത്വപരമായ സമീപനം ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാദ്യാസ വ്യാപാര ഭവന വായ്പകളിൽ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് ജനങ്ങളെ സഹായിക്കാൻ ഓരോ ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലുള്ള മുഴുവൻ പഞ്ചായത്തുകളെയും ഉമുൾപ്പെടുത്തി കൃഷിഭവൻ കേന്ദ്രീകരിച്ച് കിസാൻ ക്രഡിറ്റ് കാർഡ് പദ്ധതി നടപ്പിലാക്കും. ജില്ലയിലുള്ള മുഴുവൻ പഞ്ചായത്തുകളെയും പദ്ധതിയുടെ ഭാഗമാക്കും. ബാങ്കിംഗ് സേവനങ്ങൾ സുതാര്യമാക്കുന്നതിനായി ബ്ലോക്ക് തലത്തിൽ വായ്പ മേള നടത്തുമെന്ന് യോഗം അറിയിച്ചു.

കൂരാച്ചുണ്ട് പഞ്ചായത്തിനെ ബാങ്കിംഗ് സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്തിലെ 10 വയസിനു മുകളിലുള്ള എല്ലാവർക്കും ബാങ്ക് അക്കൗണ്ടും ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാക്കും. ജില്ലയിലെ പ്രളയബാധിതർക്ക് ബാങ്കുകൾ നൽകുന്ന വിവിധ ആനുകൂല്യങ്ങളും സഹായങ്ങളും എല്ലാവരിലേക്കും എത്തിക്കുന്നതിന് ബാങ്കുകൾ കൃഷിഭവനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താൻ സമിതി തീരുമാനിച്ചു.

2019 - 20 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദ വർഷത്തിൽ ജില്ലയിലെ നിക്ഷേപം 41931 കോടിയും വായ്പ 35336 കോടിയുമാണ്. വായ്പ നിക്ഷേപ അനുപാതം 84 ശതമാനമാണ്. 4500.13 കോടി രൂപ ഒന്നാം പാദത്തിൽ വിവിധ ബാങ്കുകൾ വായ്പയായി അനുവദിച്ചു.

എഡിഎം റോഷ്നി നാരായണൻ അധ്യക്ഷത വഹിച്ചു. മലബാർ പാലസിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ഹിമ, ആർ ബി ഐ ലീഡ് ഡിസ്ട്രിക്ട്  ഓഫീസർ സെലിനമ്മ ജോസഫ്, നബാർഡ് ഡെപ്യൂട്ടി ഡവലപ്മെൻറ് മാനേജർ ജെയിംസ് പി ജോർജ്ജ്‌,കാനറ ബാങ്ക് ജില്ലാ ലീഡ് മാനേജർ കെ എം ശിവദാസൻ,   കാനറ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ മോഹനൻ കോറോത്ത്, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിൽ ചേളന്നൂർ ബ്ലോക്ക്  പി ജയലക്ഷ്മി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വകുപ്പുകൾ സ്കീമുകൾ, ലോണുകൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ച് നടത്തിയ റിവ്യു സെഷനുകളിൽ വകുപ്പ് തല ഉദ്യോഗസ്ഥർ സംസാരിച്ചു.

 

 

നോര്‍ക്ക റൂട്ട്‌സ് കാഴിക്കോട്
മേഖലാ ഓഫീസ് പുതിയ മന്ദിരത്തിലേയ്ക്ക്

 

 

നോര്‍ക്ക റൂട്ട്‌സിന്റെ  കോഴിക്കോട് മേഖലാ ഓഫീസ് പുതിയ കെട്ടിടത്തില്‍ ഇന്ന് (സപ്തംബര്‍ 24) പ്രവര്‍ത്തനമാരംഭിക്കും. വൈകീട്ട് മൂന്നരയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ നിര്‍വ്വഹിക്കും. കോഴിക്കോട് ലിങ്ക് റോഡിലെ വികാസ് ബിംല്‍ഡിംഗിലെ ഒന്നാം നിലയിലേയ്ക്കാണ് മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ മേഖലാ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുക. സെപ്തംബര്‍ 25 മുതല്‍ അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള നോര്‍ക്കയുടെ എല്ലാ സേവനങ്ങളും ഈ ഓഫീസില്‍ നിന്നും ലഭിക്കും.അതോടൊപ്പം വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ഹോം അറ്റസ്റ്റേഷന്‍ സേവനവും ഇനി മുതല്‍ ലഭ്യമാകുന്നതാണ്. പുതിയ മേഖലാ ഓഫീസിന്റെ ഉദ്ഘാടനമായതിനാല്‍ കോഴിക്കോട് സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സെപ്തംബര്‍ 24 ന് സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ല.
കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പി കെ. എം. രാഘവന്‍, എം.എല്‍. എ മാരായ ഡോ.എം. കെ മുനീര്‍, എ. പ്രദീപ് കുമാര്‍, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ ് ചെയര്‍മാന്‍, കെ. വരദരാജന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ്
ചെയര്‍മാന്‍ പി. റ്റി. കുഞ്ഞു മുഹമ്മദ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോഴിക്കോട് ജില്ലാ കളക്ടര്‍ ശീറാം സാംബശിവ റാവു, നോര്‍ക്ക
റൂട്ട്‌സ് ഡയറക്ടര്‍ ഒ. വി. മുസ്തഫ, വാര്‍ഡ ് കൗണ്‍സിലര്‍ പി. എം. നിയാസ്, നോര്‍ക്ക വകുപ്പ് ജോയിന്റ ് സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ  ഡയറക്ടര്‍ എന്‍. വി. ബാദുഷ കടലുണ്ടി, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി. ജഗദീശ് തുടങ്ങിയവര്‍ പങ്കെടുക്കും. 

 

date