Skip to main content

ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് പരിശീലനം

സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിനുള്ള പരിശീലനം ഒക്‌ടോബർ 21 മുതൽ നവംബർ 15 വരെ നടക്കും. സർവീസ് നിയമങ്ങളും ചട്ടങ്ങളും ധനകാര്യ മാനേജ്‌മെന്റ്, വ്യക്തിഗത കാഴ്ചപ്പാട്, സർവീസ് ഡെലിവറി, ഇ-ഗവേണൻസും അക്കൗണ്ടബിലിറ്റിയും തുടങ്ങിയവയാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ക്ലാസ് മൂന്ന് വിഭാഗത്തിലുള്ള ജീവനക്കാർക്കാണ് പരിശീലനം. ഒക്‌ടോബർ മൂന്നിനകം അപേക്ഷ നൽകണം. വിശദവിവരം www.img.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അസോസിയേറ്റ് ഫെല്ലോ & കോഴ്‌സ് ഡയറക്ടർ കെ.കെ.രാജഗോപാലൻ നായരെ ബന്ധപ്പെടണം. ഫോൺ: 9447697803, 9074825944.
പി.എൻ.എക്‌സ്.3394/19

date