Skip to main content

സ്വാശ്രയ വിപണന കേന്ദ്രത്തിൽ കടമുറിക്ക് അപേക്ഷിക്കാം

തൃശൂരിലെ കൈരളി-ശ്രീ തിയറ്റർ കോപ്ലക്‌സിലെ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ വിപണന കേന്ദ്രത്തിൽ ഭാവിയിൽ ഒഴിവാകാൻ സാധ്യതയുള്ള കടമുറികൾ, സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കരാർ അടസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നു. നിബന്ധനകൾക്ക് വിധേയമായി തൊഴിൽരഹിതരായ സംരഭകത്വ ഗുണമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.
അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18നും 45നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാർഷിക വരുമാനം 1.50 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. തൃശൂർ ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന. തിരഞ്ഞെടുക്കപ്പെടുന്നവർ കോർപ്പറേഷൻ നിഷ്‌ക്കർഷിക്കുന്ന പ്രതിമാസ വാടക യഥാസമയം നൽകണം. ആറ് മാസത്തെ വാടക മുൻകൂറായി അടയ്ക്കണം. വസ്തു സംബന്ധമായി കോർപ്പറേഷനുമായി ലീസ് എഗ്രിമെന്റ് ഒപ്പുവയ്ക്കണം.
ഗുണഭോക്താക്കൾ കടമുറികളുടെ വിതരണവുമായി ബന്ധപ്പെട്ട് കോർപറേഷൻ നിഷ്‌കർഷിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കാൻ ബാധ്യസ്ഥരായിരിക്കും. നിലവിലെ കടമുറികൾ ഒഴിവാകുന്ന സാഹചര്യത്തിൽ മാത്രമേ അപേക്ഷകരെ പരിഗണിക്കുകയുള്ളൂ. താല്പര്യമുള്ളവർ ജാതി, കുടുംബ വാർഷിക വരുമാനം എന്നിവ തെളിയിക്കുന്ന നിയമസാധുതയുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം പൂർണ്ണമായ മേൽവിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ടെലഫോൺ കോഡും ഉൾപ്പെടെ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ ഒക്‌ടോബർ പത്തിന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭ്യമാക്കണം. വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ടൗൺഹാൾ റോഡ്, തൃശൂർ-20 ഫോൺ: 0487-2331064.
പി.എൻ.എക്‌സ്.3403/19

date