Skip to main content

മഴ തുടര്‍ന്നാല്‍ കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തും

 

മഴ തുടരുകയാണെങ്കില്‍ കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിക്കുമെന്നും കാഞ്ഞിരപ്പുഴ, തൂതപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ 10 സെന്റീമീറ്റര്‍ ആണ് ഡാം ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഡാമിന്റെ മൊത്തം സംഭരണശേഷി 97.50 മീറ്ററാണ്.

date