Skip to main content
വിനോദസഞ്ചാരകേന്ദ്രങ്ങളിലെ  മലിനീകരണ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ജില്ല കളക്ടര്‍ എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം ചേരുന്നു

വഴികാട്ടാന്‍ വാഗമണ്‍ വഴിയോരങ്ങളിലെ ഉപയോഗശൂന്യമായ കടകള്‍ നീക്കം ചെയ്യും

 ഹരിതകേരളം ജില്ലാമിഷന്റെ നേതൃത്വത്തില്‍ വാഗമണ്‍-പരുന്തുംപാറ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ  മലിനീകരണ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ജില്ല കളക്ടര്‍ എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ജില്ലാതല സമിതിയോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണ സംവിധാനത്തിന് പ്രത്യേകപദ്ധതികള്‍ക്കാണ് രൂപം നല്കിയിരിക്കുന്നത്. പ്ലാസ്റ്റിക് രഹിത ഡെസ്റ്റിനേഷനുകള്‍ ലക്ഷ്യം വെച്ചുകൊണ്ടാണ് ജില്ലയില്‍ ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
 
ആദ്യഘട്ടമെന്നോണം ഏഴുദിവസത്തിനകം വഴിയോരങ്ങളിലെ ഉപയോഗശൂന്യമായ കടകള്‍ നീക്കം ചെയ്യും.അതോടൊപ്പം കച്ചവടക്കാര്‍ക്ക് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി കുറയ്ക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്തുതലത്തില്‍ നല്കും. വഴിക്കടവ് ചെക്ക് പോസ്റ്റ് ഹരിതപോസ്റ്റാക്കി മാറ്റും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രകൃതി സൗഹൃദ ഉല്പന്നങ്ങള്‍ നിര്‍മിക്കും. ഡി.റ്റി.പി.സിയുടെ നേതൃത്വത്തില്‍ സ്ഥിരം ബോര്‍ഡുകളും പ്ലാസ്റ്റിക്രഹിത സന്ദേശങ്ങളും സ്ഥാപിക്കും. ഒക്ടോബര്‍ രണ്ടിന് മെഗാ ക്ലീനിംങ് പരിപാടി സംഘടിപ്പിക്കും.

യോഗത്തില്‍ ഹരിതകേരളം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി.എസ് മധു, ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി വിജയന്‍, അറക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ടോമി കുന്നേല്‍, ഏലപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് രാജേന്ദ്രന്‍ ആര്‍, കട്ടപ്പന ഡി.വൈ.എസ്.പി എന്‍.സി രാജ്മോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റിയന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജി, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date