Skip to main content

പാഠം ഒന്ന്  എല്ലാവരും പാടത്തേക്ക്: ജില്ലാതല ഉദ്ഘാടനം 24ന്

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പരിപാടി  സെപ്തംബര്‍ 26ന് സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 9ന് കുളമാവ് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ അറക്കുളം കോട്ടയം മുന്നിയില്‍   നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് നെല്‍ക്കൃഷിയെക്കുറിച്ച്  അവബോധം നല്‍കുക എന്നതാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ നെല്ല് നമ്മുടെ അന്നം
എന്നാണ് മുദ്രാവാക്യം. മണ്ണും ജലവും എനിയ്ക്കും വരും തലമുറയ്ക്കും വേണ്ടി സംരക്ഷിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ് എന്നു തുടങ്ങുന്ന പ്രതിജ്ഞ എടുത്തശേഷം എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അന്നേ ദിവസം പാടത്തേക്ക് കൊണ്ടുപോകുകയും കൃഷി പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യും. ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ നേതൃത്വത്തില്‍ നെല്ലിന്റെ ഉപോല്‍പ്പന്നങ്ങളുടെയും 54 ഇനം നാടന്‍ നെല്‍വിത്തുകളുടെയും പ്രദര്‍ശനം 26ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിക്കും. കേരളത്തില്‍ അപൂര്‍വ്വമായി കാണുന്ന കാട്ടുനെല്‍ച്ചെടിയും ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

date