Skip to main content

ഇടുക്കിയിലെ ടൂറിസം മൂന്നോട്ട്.: വന്നത് ലക്ഷം പേര്‍

ജില്ലയില്‍ ഓണക്കാലത്ത്  ടൂറിസം വകുപ്പിന്റെയും, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച സഞ്ചാരികള്‍ ഒരു ലക്ഷം കവിഞ്ഞു.  2018-ല്‍ പ്രളയത്തെ തുടര്‍ന്ന് ജില്ലയിലെ ഓണം ടൂറിസം സീസണ്‍ ആകെ നഷ്ടപ്പെട്ടിരുന്നു.    നൂറ് ശതമാനം വര്‍ദ്ധന ഡി.റ്റി.പി.സി-യുടെ ടൂറിസം കേന്ദ്രങ്ങളില്‍ 2017-നെ അപേക്ഷിച്ച് ഉണ്ടണ്‍ായി. പ്രകൃതി ദുരന്തങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍  കൂടുതല്‍ നേട്ടം ഉണ്ടണ്‍ാക്കാന്‍ കഴിയുമായിരുന്നുവെന്ന് ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി. വിജയന്‍ പറഞ്ഞു.  വാഗമണ്ണില്‍ ആണ് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തിയത്.  അന്‍പതിനായിരത്തോളം പേര്‍ ഇവിടെ എത്തി.  പ്രളയം ഏറെ ബാധിച്ച മൂന്നാറില്‍  തിരിച്ചടി മറികടക്കാന്‍ കഴിഞ്ഞിട്ടുണ്‍്. രാമക്കല്‍മേട്, ശ്രീനാരായണപുരം, ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക് തുടങ്ങിയ ടൂറിസം വകുപ്പിന്റെ പാര്‍ക്കുകളില്‍ സഞ്ചാരികള്‍ വര്‍ദ്ധിച്ചു.  പാഞ്ചാലിമേട് ടൂറിസം പദ്ധതിയില്‍ 15,000 ടൂറിസ്റ്റുകള്‍ സന്ദര്‍ശനം നടത്തി.
ഓണം സീസണില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് 13 ലക്ഷത്തോളം രൂപയുടെ വരുമാനം ലഭിച്ചു.  2017നെ അപേക്ഷിച്ച് നാലു ലക്ഷത്തോളം രൂപയുടെ വര്‍ദ്ധന.  
പുതിയതായി രാമക്കല്‍മേട്- ആമപ്പാറ, പാഞ്ചാലിമേട്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഇടുക്കി കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, മലങ്കര എന്നീ പദ്ധതികളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്.  മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരത്തുള്ള നടപ്പാതയുടെയും പാര്‍ക്കിന്റെയും നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.  പുതിയ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ എല്ലാ മേഖലയിലേയ്ക്കും സഞ്ചാരികള്‍ എത്തിച്ചേരുന്നത് ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വ് ഉണ്‍ാകും.

date