Skip to main content

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം ഇന്ന്

    ഉപരാഷട്രപതി എം.വെങ്കയ്യ നായിഡു ഇന്ന് (സപ്തംബര്‍ 24) കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തും. രാവിലെ ഒന്‍പതിന് നാവിക സേനയുടെ  പ്രതേ്യക വിമാനത്തില്‍ കരിപ്പൂരില്‍ എത്തുന്ന വൈസ് പ്രസിഡന്റിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി ഡോ.കെ.ടി ജലീല്‍, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വികരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം കോട്ടക്കലിലേക്ക് പോകും. കോട്ടക്കലില്‍ ആരോഗ്യമന്ത്രി കെ.ശൈലജ ടീച്ചര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി., ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ആര്യവൈദ്യശാലയുടെ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് വൈസ് പ്രസിഡന്റിനെ സീകരിക്കും. 
   എയര്‍പ്പോര്‍ട്ട്--കൊട്ടപ്പുറം--പള്ളിക്കല്‍ ബസാര്‍--കാക്കഞ്ചേരി-കോട്ടക്കല്‍ വഴിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ സമയങ്ങളില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ രാവിലെ ഒമ്പതിനും ഉച്ചക്ക് 12 നും ഇടയില്‍ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 
     ഇതിനു പുറമെ കോഴിക്കോട് - പാലക്കാട്, കോഴിക്കോട് - വളാഞ്ചേരി റൂട്ടുകളില്‍ രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെയുള്ള സമയങ്ങളില്‍ ചരക്ക് വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്.  എയര്‍പ്പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ ഒരു മണിക്കൂര്‍ മുമ്പ് എത്തണം. 
 

date