Skip to main content

കുഷ്ഠരോഗ നിര്‍ണയ- പ്രചാരണ സര്‍വെയ്ക്ക് തുടക്കം

    അശ്വമേധം രണ്ടാംഘട്ടത്തിന്റെ ഭാഗമായി ചേലേമ്പ്ര പഞ്ചായത്തില്‍ കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിയും സര്‍വെയും തുടങ്ങി. പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ ഉള്‍പ്പെട്ട പുല്ലിപ്പറമ്പിലാണ് രോഗപ്രതിരോധ ബോധവത്ക്കരണ പരിപാടിയ്ക്ക് തുടക്കമായത്. പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ അസീസ് പാറയില്‍ ഉദ്ഘാടനം ചെയ്തു. ജെ.പി.എച്ച്.എന്‍.ലതിക, എ.ഡി.സ് ചെയര്‍പേഴ്സണ്‍.കെ.കെ.സുഹറ, ആശാ വര്‍ക്കര്‍മാരായ എന്‍.ഗീത, കെ.സീത, അംഗനവാടി വര്‍ക്കര്‍ ശാരദ, മറ്റു വളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒക്ടാബര്‍ ആറ് വരെയാണ് ബോധവത്ക്കരണം.
 

date