Skip to main content

അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ജില്ലാ പ്രൊജക്ടിനു കീഴിലുള്ള അരീക്കോട് പഞ്ചായത്തിലെ ഉഗ്രപുരം, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ നെടുവ, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ മങ്കട, പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി എന്നീ യൂനിറ്റുകളിലേക്ക് നൂല്‍പ്/നെയ്ത് തൊഴിലാളികളെ തെരെഞ്ഞെടുക്കുന്നതിന്   അപേക്ഷ ക്ഷണിച്ചു. 18നും 40നും മധ്യേയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന.  അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി  സെപ്തംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഖാദി ബോര്‍ഡ് മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.   ഫോണ്‍- 0483 2734807
 

date