Skip to main content

ജില്ല ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്- കേന്ദ്രീയ വിദ്യാലയ ചാമ്പ്യന്‍മാര്‍

ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് 2019  സമാപിച്ചു.  മലപ്പുറം കേന്ദ്രീയ വിദ്യാലയം 132 പോയന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി.  ഇന്റര്‍ക്ലബ് ടീം  പുരുഷ വിഭാഗത്തില്‍   കോസ്‌മോപൊളീറ്റന്‍ ക്ലബ് മഞ്ചേരി ഒന്നാം സ്ഥാനവും, മലപ്പുറം കേന്ദ്രീയ വിദ്യാലയം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഇന്റര്‍ക്ലബ് ടീം  വനിത വിഭാഗത്തില്‍  മലപ്പുറം കേന്ദ്രീയ വിദ്യാലയം ഒന്നും, തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളേജ് രണ്ടും,  മലപ്പുറം ജി.ജി.എച്ച്.എസ്.എസ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  
മെന്‍ സിംഗിള്‍സില്‍  വിഷ്ണു സുരേഷ് (സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി), വനിത സിംഗിള്‍സില്‍ രശ്മി രാജേഷ്( കേന്ദ്രീയ വിദ്യാലയം) ജേതാക്കളായി.  യൂത്ത് ബോയ്‌സ്  ആര്യമന്‍( കേന്ദ്രീയ വിദ്യാലയം) ,  യൂത്ത് ഗേള്‍സ് രശ്മി രാജേഷ് (കേന്ദ്രീയ വിദ്യാലയം) ജൂനിയര്‍ ബോയ്‌സ്  ആര്യമന്‍ (കേന്ദ്രീയ വിദ്യാലയം), ജൂനിയര്‍ ഗേള്‍സ്  ഒലീവിയ ടി. സേവ്യര്‍ (കേന്ദ്രീയ വിദ്യാലയ) എന്നിവര്‍ ജേതാക്കളായി. സബ്ജൂനിയര്‍ ബോയ്‌സ് ഇ.അമല്‍., സബ്ജൂനിയര്‍ ഗേള്‍സ് ഒലീവിയ ടി. സേവ്യര്‍ (കേന്ദ്രീയ വിദ്യാലയ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.   
സമാപന സമ്മേളനത്തില്‍ കോസ്‌മോ പൊളീറ്റന്‍ ക്ലബ് പ്രസിഡന്റ് ഡോ. ലാലപ്പന്‍  സമ്മാനദാനം നിര്‍വഹിച്ചു.  കോസ്‌മോ പൊളീറ്റന്‍ ക്ലബ്  സെക്രട്ടറി  റിയാസ് ബാബു, ജില്ലാ ടേബിള്‍ ടെന്നീസ് വൈസ് പ്രസിഡന്റ് അശോക് പിഷാരടി, വി.ടി മനോജ്, എ.എം.പ്രശാന്ത്,  എസ്. കീര്‍ത്തി, അഡ്വ. വി.ടി. മഹേഷ് എന്നിവര്‍ പങ്കെടുത്തു. 
 

date