Skip to main content

അക്ഷര ശ്രീ പദ്ധതിക്ക് തുടക്കമായി

    ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്താം തരം തുല്യത പഠിതാക്കള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന അക്ഷരശ്രീ സാക്ഷരത തുടര്‍വിദ്യാഭ്യാസ ശാക്തീകരണ പരിപാടിക്ക് ജില്ലയില്‍തുടക്കമായി. ജീവിത സാഹചര്യങ്ങളില്‍ നഷ്ടപെട്ട പഠനാവസരം വീണ്ടെടുക്കാന്‍ മുന്നോട്ടുവന്ന പഠിതാക്കള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകളും, പഠന ക്ലാസുകളും സംഘടിപ്പിക്കുന്നത്.
   കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.   പഠിതാക്കള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ച കൈപുസ്തകത്തിന്റെ പ്രകാശനം സംസ്ഥാന സാക്ഷരത മിഷന്‍ ജനറല്‍ കൗണ്‍സില്‍ അംഗം സലീം കുരുവമ്പലം മുതിര്‍ന്ന പഠിതാവ് പി.ഓമനക്ക് നല്‍കി നിര്‍വഹിച്ചു. വിജയഭേരി കോഓഡിനേറ്റര്‍ ടി.സലീം ക്ലാസെടുത്തു.
     ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൈപള്ളി അബ്ദുള്ള കുട്ടി, ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സജി തോമസ്, കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരത നോഡല്‍ പ്രേരക് കെ ടി നിസാര്‍ ബാബു, മങ്കട ബ്ലോക്ക് നോഡല്‍ പ്രേരക് ഉമ്മുഹബീബ എന്നിവര്‍ സംസാരിച്ചു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അജിത സമാപന സന്ദേശം നല്‍കി.കുറ്റിപ്പുറം, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുകളിലെ പഠിതാക്കള്‍ പങ്കെടുത്തു. ഇന്ന് കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ക്ലാസില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പരിധിയിലെ പഠിതാക്കള്‍ പങ്കെടുക്കും. ജില്ലയിലെ പത്ത് കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പിന്റ സമാപനം ഒക്ടോബര്‍ 5 ന് മലപ്പുറത്ത് നടക്കും.
 

date