Skip to main content

അരങ്ങ് 2019: കുടുംബശ്രീ ജില്ലാ കലോത്സവത്തിന് തുടക്കം

കുടുംബശ്രീ 21-ാം ജില്ലാതല വാർഷീകോത്സവത്തിന്റെ ഭാഗമായി ജില്ലാ കലോത്സവം അരങ്ങ് 2019 ന് തൃശ്ശൂർ കെ.കരുണാകരൻ മെമ്മോറിയൽ ടൗൺ ഹാളിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു. അസി.ജില്ലാമിഷൻ കോ-ഓർഡിനേറ്റർ വത്സല പി, ജില്ലാമിഷൻ ടീം അംഗങ്ങൾ എന്നിവർ സന്നിഹിതരായി.
രണ്ട് വേദികളിലായിട്ടാണ് കലാമത്സരങ്ങൾ അരങ്ങേറുക. വേദി ഒന്ന് താളത്തിൽ തിരുവാതിരക്കളി, മാർഗം കളി, ഒപ്പന, നാടോടി നൃത്തം, സംഘനൃത്തം, എന്നിവയും വേദി രണ്ട് ലയത്തിൽ ലളിതഗാനം, മാപ്പിളപാട്ട്, കവിതാപാരായണം, കഥാപ്രസംഗം, പ്രസംഗം എന്നീ മത്സരങ്ങളും അരങ്ങേറി. ഇന്ന് (സെപ്റ്റംബർ 28) ന് മൈം, സ്‌കിറ്റ്, നാടകം, പ്രച്ഛന്നവേഷം, ശിങ്കാരിമേളം , സംഘ ഗാനം, മോണോ ആക്റ്റ്, മിമിക്രി, നാടൻ പാട്ട് എന്നീ മത്സരങ്ങളും അരങ്ങേറും.
ആദ്യദിനത്തിൽ നടന്ന തിരുവാതിരക്കളി മത്സരത്തിൽ ചേർപ്പ് സി.ഡി.എസ്സും, മാർഗം കളി ജൂനിയർ വിഭാഗത്തിൽ വാടാനപ്പിള്ളി സി.ഡി.എസ്സും, സീനിയർ വിഭാഗത്തിൽ വാടാനപ്പിള്ളി സി.ഡി.എസ്സും, ഒപ്പന, സീനിയർ വിഭാഗത്തിൽ ഗുരുവായൂർ- 2 സി.ഡി.എസ്സും, നാടോടി നൃത്തം ജൂനിയർ വിഭാഗത്തിൽ പറപ്പൂക്കര സി.ഡി.എസ്സും, സീനിയർ വിഭാഗത്തിൽ കുന്നംകുളം സി.ഡി.എസ്സും, സംഘനൃത്തം ജൂനിയർ വിഭാഗത്തിൽ പുത്തൻചിറ സി.ഡി.എസ്സും, സീനിയർ വിഭാഗത്തിൽ വരവൂർ സി.ഡി.എസ്സും, ലളിതഗാനം ജൂനിയർ വിഭാഗത്തിൽ നടത്തറ സി.ഡി.എസ്സും, സീനിയർ വിഭാഗത്തിൽ കുന്നംകുളം -2 സി.ഡി.എസ്സും, മാപ്പിളപാട്ട് ജൂനിയർ വിഭാഗത്തിൽ തൃക്കൂർ സി.ഡി.എസ്സും, സീനിയർ വിഭാഗത്തിൽ ചൊവ്വന്നൂർ സി.ഡി.എസ്സും, കവിതാപാരായണം ജൂനിയർ വിഭാഗത്തിൽ ഇരിങ്ങാലക്കുട 2 സി.ഡി.എസ്സും, കഥാപ്രസംഗം വിഭാഗത്തിൽ ചാലക്കുടി സി.ഡി. എസ്സും, പ്രസംഗം മത്സരത്തിൽ അവണ്ണൂർ സി.ഡി.എസ്സും ഒന്നാം സ്ഥാനത്തിന് അർഹരായി.
ഇന്ന് (സെപ്റ്റംബർ 28) വൈകീട്ട് മൂന്നിന് സമാപനം സമ്മേളനം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. തൃശ്ശൂർ കോർപ്പറേഷൻ മേയർഅജിത വിജയൻ മുഖ്യാതിഥിയാക്കും. ജില്ലയിലെ 100 സിഡിഎസ്സുകളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകരും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് ജനപ്രതിനിധികളും സംബന്ധിക്കും. കലാ മത്സരങ്ങളിൽ വിജയികളായവരേയും, മികച്ച സി.ഡി.എസ്സുകളേയും, കുടുംബശ്രീക്ക് പിന്തുണ നൽകിയ മികച്ച ബാങ്കുകളേയും, സംരംഭകരേയും, ചടങ്ങിൽ ആദരിക്കും.

date