Skip to main content

ഗാന്ധിജി  ജീവിതവും ദര്‍ശനവും ജില്ലാതല സെമിനാര്‍ നാലിന്

   ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് താനാളൂര്‍ ഗ്രാമപഞ്ചായത്ത് ക്ലബ്ബ് കോഡിനേഷന്‍ കമ്മിറ്റിയുമായി  സഹകരിച്ച്  മഹാത്മ ഗാന്ധിയുടെ  നൂറ്റി അമ്പതാം ജ• വാര്‍ഷികത്തിന്റെ  ഭാഗമായി ജില്ലാതല സെമിനാര്‍ സംഘടിപ്പിക്കും. ഗാന്ധിജി  ജീവിതവും ദര്‍ശനവും എന്നതാണ് സെമിനാറിന്റെ വിഷയം. ഒക്ടോബര്‍ നാലിന് രാവിലെ 10ന്   താനാളൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയില്‍ നടക്കുന്ന പരിപാടി വി.അബ്ദുറഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍ വിഷയാവതരണം നടത്തും.
   താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി അധ്യക്ഷത വഹിക്കും.തുഞ്ചത്തെഴുത്തഛന്‍ മലയാള സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ: മഞ്ജുഷ ആര്‍ വര്‍മ്മ, മലപ്പുറം പ്രസ്റ്റ് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ.പി.ഒ റഹ്മത്തുള്ള, ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയം മേധാവി ഡോ: പി.എ.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
 

date