Skip to main content

അനധികൃതമാർഗത്തിലൂടെ ദത്ത് നൽകാൻ പ്രേരിപ്പിച്ചു: ചൈൽഡ് വെൽഫയർ കമ്മിറ്റിക്കെതിരെ കേസ് എടുക്കും

അനധികൃതമാർഗത്തിലൂടെ കുട്ടിയെ ദത്ത് നൽകാൻ പ്രേരിപ്പിച്ചു എന്ന യുവതിയുടെ പരാതിയി•േൽ മലപ്പുറം മുൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ, അംഗം, ദത്തെടുക്കൽ സ്ഥാപനമേധാവി, സബ് രജിസ്ടാർ തുടങ്ങിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാർ  ഉത്തരവായി. മുൻ ചെയർമാൻ അഡ്വ.ഷെരീഫുള്ളത്ത്, അംഗം അഡ്വ.നജ്മൽ ബാബു, തൃശ്ശൂർ ജില്ലയിലെ ദത്തെടുക്കൽ കേന്ദ്രമായ ക്വീൻ മേരി ഫൗണ്ട്ലിങ് ഹോം സ്ഥാപനത്തിന്റെ മേധാവി, മഞ്ചേരി സബ് രജിസ്ട്രാർ അഡ്വ.മുഹമ്മദ് ഇസ്മയിൽ, ഭാര്യ ഫെമിന എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ മലപ്പുറം ജില്ല ശിശുസംരക്ഷണ ഓഫിസറെ ചുമതലപ്പെടുത്തി
പരാതിയിൽ സർക്കാർ നിർദേശിച്ച മൂന്നംഗ അന്വേഷണസമിതിയുടെ റിപ്പോർട്ടി•േൽ  ഇരുവിഭാഗങ്ങളുടേയും വാദം കേട്ടശേഷമാണ് സാമൂഹികനീതി വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.
ഈ കാലയളവിൽ തൃശ്ശൂർ ജില്ല ശിശുസംരക്ഷണ ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പുതലത്തിൽ അച്ചടക്കനടപടി സ്വീകരിക്കുന്നതിനും നിർദേശിച്ചിട്ടുണ്ട്. അഡ്വ.ഷെരീഫുള്ളത്ത്, അംഗം അഡ്വ.നജ്മൽ ബാബു, അഡ്വ.മുഹമ്മദ് ഇസ്മയിൽ എന്നിവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിന് ബാർ കൗൺസിൽ ഓഫ് കേരളയോട് ആവശ്യപ്പെടും.
ക്വീൻ മേരി ഫൗണ്ട്ലിങ് ഹോമിൽനിന്നും കാണാതായ കുട്ടികളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനും ഈ മേഖലയിൽ നടക്കുന്ന അനധികൃതകൈമാറ്റത്തെക്കുറിച്ചും പ്രത്യേകാന്വേഷണം നടത്തുന്നതിനും ഡിജിപി (ക്രൈം)നോട് നിർദേശിച്ചിട്ടുണ്ട്. ദത്തെടുക്കൽ സ്ഥാപനത്തിൽനിന്നും കാണാതായ 27 കുട്ടികളെ സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും ഇടുക്കിയിലെ ഡിെൈവെൻ പ്രോവിഡൻസ് ഫൗണ്ട്ലിങ് ഹോം എന്ന ദത്തെടുക്കൽകേന്ദ്രത്തിനെതിരെയുള്ള  അന്വേഷണവും എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ക്വീൻ മേരി ഫൗണ്ട്്ലിങ് ഹോമിന്റെ ലൈസൻസ് റദ്ദ് ചെയ്തു. അവിടെയുള്ള കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ അനുമതിയോടെ മറ്റ് അംഗീകൃത ദത്തെടുക്കൽ സ്ഥാപനത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാൻ ജില്ല ശിശുസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ വിവിധ അംഗീകൃത ദത്തെടുക്കൽ സ്ഥാപനങ്ങളിൽനിന്നും ദത്തെടുക്കലിന് പോയ കുട്ടികളെ സംബന്ധിച്ചും ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ സറണ്ടർ ചെയ്ത കുട്ടികളെയും തിരിച്ചുപോയ കുട്ടികളെയും സംബന്ധിച്ചും ജില്ല വനിത ശിശുവകസന ഓഫീസർ, ജില്ല ശിശുസംരക്ഷണ ഓഫീസർ, കളക്ടർ നാമനിർദേശം ചെയ്യുന്ന പ്രതിനിധി, എന്നിവർ ചേർന്ന് ഓഡിറ്റ് നടത്തും. നിയമപരമല്ലാത്ത അഡോപ്ഷൻ ഡീഡ് ഉപയോഗിച്ച് കുട്ടികളെ വിൽപ്പന നടത്തിയതിന് അന്നത്തെ മഞ്ചേരി സബ് രജിസ്ട്രാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനും ഇതേരീതിയിലുള്ള ഡീഡ് ഈ സബ് രജിസ്ട്രാർ ഓഫീസുകളിലോ മറ്റ് ഓഫീസുകളിലോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന് രജിസ്ടേഷൻസ് ഐ.ജിക്ക് നിർദേശം നൽകിയിട്ടുണ്ട്.
പി.എൻ.എക്‌സ്.3568/19

date