Post Category
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെയുളള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വച്ഛത പക് വാട (ശുചിത്വ ദ്വിവാരം) ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറേറ്റിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എ.ഡി.എം. ടി. വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ശുചിത്വ ഭാരതം ഏവരുടെയും ലക്ഷ്യമായിരിക്കണമെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദിനാചരണത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ വര്‍ഷം മുഴുവന്‍ തുടരണമെന്നും അദ്ദേഹം അറിയിച്ചു.
date
- Log in to post comments