തിരൂരങ്ങാടിയില്‍ റാഫ് മേഖല ഓഫീസ് തുറന്നു റോഡ് സുരക്ഷാ ജനസദസ്സും നടത്തി
വാഹന അപകടങ്ങള്‍ക്കെതിരെ വര്‍ഷങ്ങളാായി ബോധവത്ക്കരണം നടത്തുന്ന റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ തിരൂരങ്ങാടി മേഖല ഓഫീസ് തലപ്പാറ ജംങ്ഷനില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാപൊലീസ് മേധാവി യു.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍ മുഖ്യാതിഥിയായി. റോഡ് സുരക്ഷ ലഘുലേഖ പ്രകാശനം മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെരീഫ കുട്ടശ്ശേരി നിര്‍വ്വഹിച്ചു. റാഫ് ജില്ലാ വനിത ഫോറം വൈസ്പ്രസിഡന്റ് ബേബി ഗിരിജ ലഘുലേഖ ഏറ്റുവാങ്ങി. തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ ഷൈജു എ.ബക്കര്‍ മാതൃകാ ഡ്രൈവര്‍മാരെ ആദരിച്ചു. റാഫ് ജില്ലാ പ്രസിഡന്റ് ബി.കെ സെയ്ദ്, റാഫ് ജില്ലാ രക്ഷാധികാരി പാലോളി അബ്ദു റഹ്, തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.റഫീഖ് ജാക്കറ്റ് വിതരണം നിര്‍വ്വഹിച്ചു. തിരൂരങ്ങാടി എസ്.ഐ ഇ.നൗഷാദ് റോഡ് സുരക്ഷാ സന്ദേശം നല്‍കി.ഹാജി പി കെ മുഹമ്മദ്, പൂക്കാടന്‍ കുഞ്ഞോന്‍, തൃക്കുളം കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments