സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതി; ആരോഗ്യ ക്ഷേമത്തിന് പൊന്നാനി നഗരസഭയുടെ പരിപാടികള്‍
സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം സൗജന്യമായി വീട് ലഭിച്ചവരുടെ കുടുംബങ്ങളുടെ ആരോഗ്യ ക്ഷേമത്തിനായി നിരവധി പരിപാടികളുമായി പൊന്നാനി നഗരസഭ. പി.എം.എ.വൈ ലൈഫ് ഗുണഭോക്താക്കളുടെ ആരോഗ്യ ക്ഷേമത്തിനായി പൊന്നാനി നഗരസഭയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഗുണഭോക്താക്കളുടെ ജീവിത സാഹചര്യങ്ങളില്‍ സമൂലമായ മാറ്റം ലക്ഷ്യം വച്ചുള്ള അംഗീകാര്‍ സര്‍വ്വേ ക്യാമ്പയിന് തുടക്കമായി. ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളുടെ ജീവിത ശൈലി രോഗ നിര്‍ണയത്തിനായി ആരോഗ്യ ക്യാമ്പും സംഘടിപ്പിച്ചു.
അംഗീകാര്‍ ക്യാമ്പയിന്റെയും ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പിന്റെയും ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു. പദ്ധതി ഗുണഭോക്താക്കളായ 1368 കുടുംബങ്ങള്‍ക്കാണ് ജീവിത ശൈലി രോഗ നിര്‍ണയ സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചത്. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ സംയോജനം, വിവിധ പദ്ധതികളുടെ വിജയത്തിനായി സാമൂഹിക പങ്കാളിത്തം, വൃത്തിയും ആരോഗ്യവും പരിപോഷിപ്പിക്കുന്ന സമൂഹത്തെ കെട്ടിപ്പടുക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ആദ്യ ഘട്ടമായി ഓരോ വീടുകളുടെയും പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാനുള്ള സര്‍വ്വേയാണ് നടത്തുന്നത്. അതിനായി അംഗീകാര റിസോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. അംഗീകാര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട് ഫോണുമായി അവര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. തുടര്‍ന്ന് വിവരങ്ങള്‍ ഉടന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കും നഗരസഭകള്‍ക്കും ലഭ്യമാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൂടാതെ ക്യാമ്പയിന്റെ ഭാഗമായി 2019 ഡിസംബര്‍ 10 വരെ നീളുന്ന വിവിധ പരിപാടികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്.
പൊന്നാനി ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.രമാദേവി അധ്യക്ഷയായി. സ്ഥിരസമിതി ചെയര്‍•ാരായ ഷീന സുദേശന്‍, ഒ.ഒ ഷംസു, അഷറഫ് പറമ്പില്‍, റീനാ പ്രകാശന്‍ കൗണ്‍സിലര്‍മാരായ എം.പി അബ്ദുനിസാര്‍ നഗരസഭ സെക്രട്ടറി ആര്‍. പ്രദീപ് കുമാര്‍, പി.എം.എ.വൈ സോഷ്യല്‍ ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ലിവ്യ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments