Post Category
മുറ്റത്തെ മുല്ല ' യുമായി വാഴക്കാട് സര്‍വീസ് ബാങ്ക്
കുടുംബശ്രീ അയല്‍ക്കൂട്ട സംഘങ്ങളെ പലിശയില്‍ നിന്നും മോചിപ്പിക്കുന്നതിനും സമ്പാദ്യ ശീലത്തിലൂടെയും പരസ്പര സഹകരണത്തോടെയും സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുവാനും ലക്ഷ്യമാക്കി സഹകരണ വകുപ്പ് ആസൂത്രണം ചെയ്ത പദ്ധതിയായ മുറ്റത്തെ മുല്ലക്ക് വാഴക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഊര്‍ക്കടവ് ബ്രാഞ്ചില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ നൗഷാദ് അരീക്കോട് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. എം കെ നൗഷാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രവീന്ദ്രനാഥന്‍ നായര്‍, ഭരണസമിതി അംഗങ്ങളായ മൂസക്കുട്ടി ചെറുവായൂര്‍, അഷ്‌റഫ് എളമരം, എന്‍ കെ റഷീദ്, സുരേശന്‍ പാലക്കുഴി, മുംതാസ് ഊര്‍ക്കടവ്, അസ്മാബി ആക്കോട്, ബേങ്ക് സെക്രട്ടറി പി അന്‍വര്‍, ബ്രാഞ്ച് മാനേജര്‍ ബഷീര്‍ അനന്തായൂര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments