Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്‍റ്

പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന നടപ്പാക്കുന്ന പി.ഐ.യു എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്‍റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം, ഡിസിഎ യോഗ്യതയും 30 വയസില്‍ താഴെ പ്രായവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

 

അപേക്ഷ ഫോറം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11 മുതല്‍ 23 ഉച്ചകഴിഞ്ഞ് മൂന്ന് വരെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പി.ഐ.യു എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 28 വൈകിട്ട് മൂന്നിനകം നല്‍കണം.  

date