Skip to main content

കൈയേറ്റം ഒഴിപ്പിച്ചു

പള്ളിപ്പുറം വില്ലേജിൽ കൈയേറിയ 62 സെൻറ് സർക്കാർ പുറമ്പോക്ക് ഒഴിപ്പിച്ച് സർക്കാർ അധീനതയിൽ ഏറ്റെടുത്തതായി തിരുവനന്തപുരം എൽ.ആർ തഹസിൽദാർ അറിയിച്ചു. ബ്ളോക്ക് നമ്പർ 09 ൽ സർവേ നമ്പർ 376/15, 376/16 ൽ പ്പെട്ട 62 സെൻറ് ഗാർഡിയൻ എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള മോഡൽ പബ്ളിക് സ്‌കൂൾ കൈയേറിയതാണ് ഒഴിപ്പിച്ചത്. ഈ വസ്തു ഒഴിപ്പിക്കാൻ 2018 മേയ് 15ന് ഉത്തരവായിരുന്നു. അതിനെതിരെ സബ് കളക്ടർക്ക് നൽകിയ അപ്പീൽ സെപ്റ്റംബർ അഞ്ചിന് തള്ളിയ സാഹചര്യത്തിലാണ് കൈയേറ്റം ഒഴിപ്പിച്ചത്. 2015ൽ സുജി എസ്.കെ എന്നയാൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ പരിശോധനാ വിഭാഗമാണ് കൈയേറ്റം കണ്ടെത്തിയത്.
അസി. കമ്മീഷണർ (എൽ.എ) വിനോദ് എം.പി, തിരുവനന്തപുരം എൽ.ആർ തഹസിൽദാർ ജേക്കബ് സഞ്ജയ് ജോൺ, ഡെപ്യൂട്ടി തഹസിൽദാർമാരായ നാഗേഷ് ബി.ആർ, ഹരിപ്രസാദ് എം, പള്ളിപ്പുറം വില്ലേജ് ഓഫീസർ ഷിറാസ് എന്നിവരുടെ നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.
പി.എൻ.എക്‌സ്.3578/19

date