Post Category
യോഗം 16ന്
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനുള്ള വിവരശേഖരത്തിന്റെ നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ ഒക്ടോബർ 16ന് യോഗം ചേരും.
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള കമ്മീഷന്റെ തിരുവനന്തപുരം പാളയത്തുള്ള ആസ്ഥാനത്ത് തിരുവനന്തപുരം ജില്ലാ കളക്ടർ, ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി കാലടി എന്നിവിടങ്ങളിലെ സോഷ്യോളജി വകുപ്പ് മേധാവികളുടെയും സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, ഇക്കണോമിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടർ എന്നിവരുടെ യോഗമാണ് നടക്കുന്നത്.
പി.എൻ.എക്‌സ്.3579/19
date
- Log in to post comments