Skip to main content

വന്യജീവി വാരാഘോഷം സമാപനം എട്ടിന്

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷം 2019ന്റെ സമാപന സമ്മേളനം ഒക്‌ടോബർ എട്ടിന് രാവിലെ 11.30ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കും.  പരിപാടിയിൽ വിവിധ സ്‌കൂൾ/ കോളേജ് തലത്തിൽ നടന്ന ക്വിസ്, പ്രബന്ധരചന, ചെറുകഥാ രചന, പ്രസംഗം, ചിത്രരചനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും.
ചടങ്ങിൽ ഡബ്ല്യു.ഡബ്ല്യു.എഫ് കേരള സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻ മാത്യു വർഗ്ഗീസ് മുഖ്യാതിഥി ആയിരിക്കും.  കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയ സ്‌കൂളിന് വിജയകുമാരൻ ഗണകൻ മെമ്മോറിയൽ റോളിംഗ് ട്രോഫിയും നൽകും.  കൂടുതൽ വിവരങ്ങൾക്ക്: 9895674774, 8921150487.
പി.എൻ.എക്‌സ്.3584/19

date