യുഎസ്എസ് നേടിയ രാജസ്ഥാന്‍കാരിക്ക് മന്ത്രിയുടെ അഭിനന്ദനം
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ നേരില്‍ക്കണ്ടതിന്റെയും മന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാന്‍ സാധിച്ചതിന്റെയും സന്തോഷത്തിലാണ് രാജസ്ഥാന്‍ സ്വദേശിയായ എസ് ജ്യോതി. ദൈവത്താര്‍ കണ്ടി യുപി സ്‌കൂളില്‍ നിന്ന് മലയാളത്തില്‍ യുഎസ്എസ് പരീക്ഷ എഴുതി വിജയിച്ച ജ്യോതിയെ ശിക്ഷക് സദനില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രത്യേകം അഭിനന്ദിച്ചു.
15 വര്‍ഷം മുമ്പ് പാനീപൂരി കച്ചവടവുമായി കണ്ണൂരിലെത്തിയ രാജസ്ഥാന്‍ സ്വദേശികളായ സുരേഷ് റാവത്തിന്റെയും സന്തോഷിയുടേയും രണ്ടാമത്തെ മകളാണ് ജ്യോതി. ഹിന്ദിയേക്കാള്‍ ജ്യോതിക്ക് പ്രിയം മലയാളത്തോടാണ്. മലയാളം പഠിക്കണമെന്ന ജ്യോതിയുടെ ആഗ്രഹം തിരിച്ചറിഞ്ഞ് പ്രോത്സാഹനം നല്‍കിയ താളിക്കാവ് അങ്കണവാടിയിലെ ടീച്ചര്‍ക്കും യുഎസ്എസ് പരീക്ഷയെഴുതാന്‍ പിന്തുണ നല്‍കിയ ദൈവത്താര്‍ കണ്ടി യുപി സ്‌കൂളിലെ ടീച്ചര്‍മാരോടുമാണ് തന്റെ വിജയത്തില്‍ ജ്യോതിക്ക് നന്ദി പറയാനുള്ളത്. പഠിച്ച് ഡോക്ടറാകണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം.
- Log in to post comments