കണ്ണൂര്‍ അറിയിപ്പുകള്
ഉപഭോക്തൃ മേളക്ക് സമാപനം
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിച്ച ഉപഭോക്തൃ സമ്പര്‍ക്ക മേള സമാപിച്ചു. ജില്ലയിലെ എല്ലാ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളും ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങളും പങ്കെടുത്തു. ബാങ്കിംഗ് മേകലയിലെ വിവിധ ഇടപാടുകളെ കുറിച്ച് ഉപഭോക്താക്കള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും പ്രശ്ങ്ങള്‍ പരിഹരിക്കാനും രണ്ടുദിവസം നീണ്ടുനിന്ന മേള സഹായകരമായതായി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ഫ്രോണി ജോണ്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തിലേറെ പേര് മേളയില്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്ത മേളയില്‍ ഏപദേശം 360 ല്‍ പരം അപേക്ഷകളില്‍ നിന്നുമായി 40 കോടി രൂപയുടെ വായ്പാ അനുമതി പത്രങ്ങള്‍ വിതരണം ചെയ്യുകയുണ്ടായി.
ഭരണാനുമതി ലഭിച്ചു
സി കൃഷ്ണന് എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം ഗ്രാമപഞ്ചായത്തിലുള്ള പുളിങ്ങോം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ സ്റ്റേജ് നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൂത്തുപറമ്പ് ഗവ.ഐ ടി യിലേക്ക് സാനിറ്ററി നാപ്കിന് ഇന്‍സിനറേറ്റര്‍ സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 25 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2364535.
ക്വട്ടേഷന്‍ ക്ഷണിച്ചു
പന്ന്യന്നൂര്‍ ഗവ.ഐ ടി യിലേക്ക് ട്രെയിനിംഗ് ആവശ്യത്തിലേക്ക് ഉപകരണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 11 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2364535.
കാഷ്വാലിറ്റി സ്റ്റാഫ് നഴ്സ്; വാക് ഇന്‍ ഇന്റര്‍വ്യൂ
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ കരാറടിസ്ഥാനത്തില്‍ ജില്ലയില്‍ കാഷ്വാലിറ്റി സ്റ്റാഫ് നഴ്സ് തസ്തികയില്‍ ജീവനക്കാരെ നിയമിക്കുന്നു. താല്പര്യമുള്ള ജി എന്‍ എം/ബി എസ് സി നഴ്സിംഗ് വിത്ത് ബി സി എല്‍ എസ്/എ സി എല്‍ എസ് യോഗ്യതയുളള കെ എന്‍ എം സി രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0497 2709920.
ലാബ് ടെക്നിഷ്യന്‍ നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി എസ് സി, എം എല്‍ ടി ബിരുദം അല്ലെങ്കില്‍ ഡയറക്ടറേറ്റ് ഓഫ് മെഡിസിന് എജുക്കേഷന്‍ നടത്തുന്ന ഡി എം എല്‍ ടി (ബയോകെമിസ്ട്രി ഫുള്ളീ ഓട്ടോമാറ്റിക് അനലൈസര്‍ പരിജ്ഞാനം, ഹെമറ്റോളജി അനലൈസര്‍ പരിജ്ഞാനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, പാരമെഡിക്കല്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്) ആണ് യോഗ്യത. താല്പര്യമുള്ളവര് യോഗ്യതാ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും സഹിതം ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10.30 ന് ജില്ലാ ആയുര്‍വേദ ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. പ്രായം 45 വയസ് തികയരുത്. ഫോണ്‍: 0497 2706666.
ഫീമെയില്‍ തെറാപ്പിസ്റ്റ് നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫീമെയില്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. അംഗീകൃത തെറാപ്പിസ്റ്റ് കോഴ്സ് കഴിഞ്ഞ 45 വയസിന് താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 10 ന് രാവിലെ 10.30 ന് ജില്ലാ ആയുര്‍വേദ ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2706666.
പട്ടയ കേസുകളുടെ വിചാരണ മാറ്റി
ഒക്ടോബര്‍ ഒമ്പതിന് കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ഒക്ടോബര്‍ 19 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
പരാതി ബോധിപ്പിക്കാം
തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ ഒക്ടോബര്‍ 17 ന് രണ്ട് മണിക്ക് നടക്കുന്ന പരാതി പരിഹാര സെല്‍ യോഗത്തില്‍ ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് പരാതി ബോധിപ്പിക്കാനുണ്ടെങ്കില്‍ നേരിട്ടോ അല്ലാതെയോ യോഗത്തിന് മുമ്പ് ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
യോഗ പരിശീലനം
ജില്ലാ സ്പോട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി രണ്ട് മാസത്തെ യോഗ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ അവസാനവാരം ജില്ലാ സ്പോട്സ് കൗണ്‍സില്‍ ഹാളില്‍ രാവിലെ ഏഴ് മുതല്‍ എട്ട് മണി വരെയാണ് പരിശീലനം. താല്പര്യമുള്ളവര്ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍: 0497 2700485, 9847825219.
സ്പോട്സ് യോഗ കോച്ചിംഗ്
സ്പോട്സ് യോഗ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കായി സ്പോട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നവംബര്‍ ആദ്യവാരം കോച്ചിംഗ് ആരംഭിക്കുന്നു. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും രാവിലെ ഏഴ് മണി മുതല്‍ 8.30 വരെയാണ് കോച്ചിംഗ്. താല്പര്യമുള്ളവര്ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2700485, 9847825219.
തേങ്ങ ലേലം
പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ 13,000 തേങ്ങ ദര്‍ഘാസ്/ലേല വ്യവസ്ഥയില്‍ ഒക്ടോബര്‍ 15 ന് വൈകിട്ട് 3.30 ന് ലേലം ചെയ്യും.
റീ ടെണ്ടര്‍
പേരാവൂര്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിലുള്ള അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 17 ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 8281999327.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സി എ ഡി/സി എ എം ലാബില്‍ എയര്‍ കണ്ടീഷണര്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 11 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
- Log in to post comments