കാർഷിക ഉല്ലന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും: കൃഷിമന്ത്രി
കാർഷിക ഉല്ലന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഹോർട്ടികോർപ്പ് വടകര മേഖല സബ് സെന്റർ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ന്യായവില ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ പച്ചക്കറി ലഭ്യമാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കർഷകർക്ക് വേങ്ങേരിയിലെ ഹോർട്ടികോർപ്പ് കേന്ദ്രത്തിലെത്താനുള്ള ഗതാഗത ചെലവും സമയനഷ്ടവുമൊക്കെ പരിഹരിക്കാൻ വടകര മേഖല സബ് സെന്റർ നിലവിൽ വന്നതോടെ സാധ്യമാകും. ഈ മേഖലയിലെ സ്കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പച്ചക്കറി വിലക്കുറവിൽ ഗുണമേന്മയോടെ നൽകാനാകും.
കോഴിക്കോട്, തൃശ്ശൂർ നഗരങ്ങളിൽ ശുദ്ധമായ തേൻ ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടത്തും. ഹോർട്ടി കോർപ്പ് പച്ചക്കറിയുടെ മാർക്കറ്റിംഗ് കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഹോർട്ടികോർപ്പ് വടകര മേഖല സബ് സെന്റർ കൂടാതെ ചില്ലറ വില്പന സ്റ്റാളും തുടങ്ങാൻ നടപടി സ്വീകരിക്കും.
പൂർണമായും വിഷരഹിത പച്ചക്കറി നാട്ടിൽ തന്നെ ഉത്പാദിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. അത് വിജയത്തിലെത്തുന്നുണ്ട് .കുറ്റ്യാടി നാളികേരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് അതിന്റെ വിപണനത്തിനാവശ്യമായ പ്രവർത്തനങ്ങളും നടത്തും. നമ്മുടെ നാട്ടിൽ ചക്കയും, മാങ്ങയുമൊക്കെ ആർക്കും ഉപകാരപ്പെടാതെ നശിക്കുന്ന അവസ്ഥയുണ്ട്. അവയ്ക്കും നല്ല നിലയിലുള്ള വി പ ണ ന മാർഗം ഹോർട്ടി കോർപ്പ് ഒരുക്കും. ഹോർട്ടി കോർപ്പ് പ്രവർത്തനങ്ങൾ മെച്ചപ്പെടാൻ ജനകീയ ഇടപെടലും അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ഹോർട്ടി കോർപ്പിന്റെ പ്രവർത്തനം വടകര താലൂക്കിലെ ഉപഭോക്താക്കളിലേക്കും കർഷകരിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വടകര മേഖലയിൽ സബ് സെൻറർ ആരംഭിച്ചത്.
എം എൽ .എ പാറക്കൽ അബ്ദുള്ള അധ്യക്ഷനായി .തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മോഹനൻ, ടി.വി ബാലൻ ,തിരുവള്ളൂർ പഞ്ചായത്ത് വാർഡ് മെമ്പർ ഡി പ്രജീഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിന്ദു ആർ, ഹോർട്ടി കോർപ് മനേജിംഗ് ഡയറക്ടർ ജെ സജീവ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തേനിന്റെ ഔഷധമൂല്യവും തേനധിഷ്ഠിത ഉല്പന്നങ്ങളുടെ നിർമാണവും എന്ന വിഷയത്തിൽ മാവേലിക്കര തേനീച്ച വളർത്തൽ കേന്ദ്രം റീജ്യണൽ മാനേജർ ബി സുനിൽ ക്ലാസെടുത്തു .
കാര്‍ഷിക ഉല്ലന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കും: കൃഷിമന്ത്രി
കാര്‍ഷിക ഉല്ലന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പ് വടകര മേഖല സബ് സെന്റര്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ന്യായവില ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ പച്ചക്കറി ലഭ്യമാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് വേങ്ങേരിയിലെ ഹോര്‍ട്ടികോര്‍പ്പ് കേന്ദ്രത്തിലെത്താനുള്ള ഗതാഗത ചെലവും സമയനഷ്ടവുമൊക്കെ പരിഹരിക്കാന്‍ വടകര മേഖല സബ് സെന്റര്‍ നിലവില്‍ വന്നതോടെ സാധ്യമാകും. ഈ മേഖലയിലെ സ്കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പച്ചക്കറി വിലക്കുറവില്‍ ഗുണമേന്മയോടെ നല്‍കാനാകും.
കോഴിക്കോട്, തൃശ്ശൂര്‍ നഗരങ്ങളില്‍ ശുദ്ധമായ തേന്‍ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടത്തും. ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറിയുടെ മാര്‍ക്കറ്റിംഗ് കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പ് വടകര മേഖല സബ് സെന്റര്‍ കൂടാതെ ചില്ലറ വില്പന സ്റ്റാളും തുടങ്ങാന്‍ നടപടി സ്വീകരിക്കും.
പൂര്‍ണമായും വിഷരഹിത പച്ചക്കറി നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. അത് വിജയത്തിലെത്തുന്നുണ്ട് .കുറ്റ്യാടി നാളികേരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് അതിന്റെ വിപണനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങളും നടത്തും. നമ്മുടെ നാട്ടില്‍ ചക്കയും, മാങ്ങയുമൊക്കെ ആര്‍ക്കും ഉപകാരപ്പെടാതെ നശിക്കുന്ന അവസ്ഥയുണ്ട്. അവയ്ക്കും നല്ല നിലയിലുള്ള വി പ ണ ന മാര്‍ഗം ഹോര്‍ട്ടി കോര്‍പ്പ് ഒരുക്കും. ഹോര്‍ട്ടി കോര്‍പ്പ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടാന്‍ ജനകീയ ഇടപെടലും അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ഹോര്‍ട്ടി കോര്‍പ്പിന്റെ പ്രവര്‍ത്തനം വടകര താലൂക്കിലെ ഉപഭോക്താക്കളിലേക്കും കര്‍ഷകരിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വടകര മേഖലയില്‍ സബ് സെന്റര്‍ ആരംഭിച്ചത്.
എം എല്‍ .എ പാറക്കല്‍ അബ്ദുള്ള അധ്യക്ഷനായി .തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മോഹനന്, ടി.വി ബാലന് ,തിരുവള്ളൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഡി പ്രജീഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിന്ദു ആര്, ഹോര്‍ട്ടി കോര്‍പ് മനേജിംഗ് ഡയറക്ടര്‍ ജെ സജീവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തേനിന്റെ ഔഷധമൂല്യവും തേനധിഷ്ഠിത ഉല്പന്നങ്ങളുടെ നിര്‍മാണവും എന്ന വിഷയത്തില്‍ മാവേലിക്കര തേനീച്ച വളര്‍ത്തല്‍ കേന്ദ്രം റീജ്യണല്‍ മാനേജര്‍ ബി സുനില്‍ ക്ലാസെടുത്തു .
മണിയൂര്‍ കൃഷിഭവന്: പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
മണിയൂര്‍ കൃഷിഭവന് വേണ്ടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. കൃഷിഭവന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്‍ഷിക വികസന സമിതിയും ഗ്രാമസഭകളും സജീവമായി ഇടപെടണമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കുറ്റ്യാടി നിയമസഭാംഗം പാറക്കല്‍ അബ്ദുളള അദ്ധ്യക്ഷനായിരുന്നു.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്. ബല്‍റാം, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ, കൃഷി ഓഫീസര്‍ അമല്‍. എസ്. ഡി തുടങ്ങിയവര്‍ സംസാരിച്ചു.
ക്ലാസുകള്‍ ഉണ്ടാവില്ല
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്. പൊന്നാനി) ഇന്ന് (ഒക്ടോബര്‍ അഞ്ചിന്) പൂജ വയ്പ്പായതിനാല് നാളെ (ഒക്ടോബര്‍ ആറ്) ടി.ഡി.സി, ഫൗണ്ടേഷന്, ത്രീ ഇയര്‍ പ്രിലിംസ് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ - 04942665489.
കെല്‍ട്രോണ്‍ : അഡ്മിഷന് ആരംഭിച്ചു
കെല്‍ട്രോണിന്റെ കോഴിക്കോട് ജില്ലയിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ 'പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്നിക്സ് ' കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. യോഗ്യത: എസ.്എസ്.എല്‍.സി, കാലാവധി: ഒരു വര്‍ഷം. കൂടാതെ വിവിധ അനിമേഷന്‍, ഐ. ടി, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്കും അഡ്മിഷന് തുടരുന്നു. വിശദ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്വേസ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട് ബന്ധപ്പെടുക. ഫോണ്‍: 04952301772.
വിലാപം : ഏകാംഗ ചിത്ര പ്രദര്‍ശനം
കേരള ലളിതകലാ അക്കാദമി കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ടി.എസ്. പ്രസാദിന്റെ 'വിലാപം' ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ആറിന് വൈകിട്ട് അഞ്ച് മണിക്ക് പ്രശസ്ത ചിത്രകാരന് കെ. പ്രഭാകരന് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ പോള്‍ കല്ലാനോട്, വീരാന്‍കുട്ടി, എസ്. ജോസഫ്, കെ.സുധീഷ് എന്നിവര്‍ പങ്കെടുക്കും.
താന്‍ കാണുന്നതും അനുഭവിച്ചതുമായ ജീവിതത്തെക്കുറിച്ചാണ് തന്റെ ചിത്രങ്ങളെന്ന് പ്രസാദ് പറയുന്നു. ഗ്രാമം എന്നത് ഒരു സുരക്ഷിത ഇടമല്ല മറിച്ച് ഗ്രാമീണ ജീവിതത്തിന്റെ ഉള്ള് രാഷ്ട്രീയ സാമൂഹിക സാമുദായിക മതജാതി ചിഹ്നങ്ങളാല്‍ കുത്തി നിറയ്ക്കപ്പെട്ടതും വേര്‍തിരിക്കപ്പെട്ടതുമായ കേന്ദ്രങ്ങളാണെന്നും തന്റെ ചിത്രങ്ങള്‍ എല്ലാക്കാലത്തും സമൂഹം നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളോട് ചേര്‍ന്നു
നില്‍ക്കുന്നുവെന്നും പ്രസാദ് അഭിപ്രായപ്പെടുന്നു. പ്രദര്‍ശനം ഒക്ടോബര്‍ 12 ന് സമാപിക്കും.
അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു
അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും, കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം പൊതു ആസ്തി സ്യഷ്ടിക്കല്‍, ജല സംരംക്ഷണം, മണ്ണ് സംരംക്ഷണം, സോക്ക് പിറ്റ് നിര്‍മാണം, തൊഴുത്ത് നിര്‍മ്മാണം. കിണര്‍ നിര്‍മ്മാണം, പൊതു ശുചിത്വ സംവിധാനങ്ങള്‍ എന്നീ മേഖലകളില്‍ കുടുതല്‍ പ്രവൃത്തി നടത്തുന്നതിന് തൊഴിലാളികള്‍ക്ക് പൊതു അവബോധം സൃഷ്ടിക്കുന്നതിനും, പുതുതായി ഈ മേഖലയില്‍ കൊണ്ട് വരുന്ന ഡിജിറ്റല്‍ സംവിധാനത്തെ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചത്. തോട് സംരംക്ഷണം, ജൈവ പുതപ്പ്, എന്നിവ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുവാന്‍ നിര്‍്ദ്ദേശങ്ങള്‍ വന്നു. ആകെ 1400 തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നത്. നിലവില്‍ 79 പ്രവര്‍ത്തികള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചത് പ്രകാരം150 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനം നല്‍ക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം 79 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനം നേടിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഒന്നര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗ്രാമസഭ വൈസ് പ്രസിഡന്റ് റീന രയരോത്ത് ഉദഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ ഉഷ ചത്താംങ്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു. മെംബര്‍മാരായ ഉഷ കുന്നുമ്മല്‍, ശ്രീജേഷ് കുമാര്‍, വഫ ഫൈസല്‍, ഷീബ അനില്‍ , ശുഭമുരളിധരന്, കെ.ലീല, വി.പി.ജയന്, അലി മനോളി, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ കെ.രഞ്ജിത്ത്, കുടുംബശ്രീ സിഡിഎസ് ചെയര്‍പെഴ്സണ്‍ ബിന്ദുജയ്സണ്‍ എന്നിവര്‍ സംസാരിച്ചു
പട്ടികജാതി കോളനി നവീകരണത്തില്‍ കുന്ദമംഗലത്ത് ശ്രദ്ധേയ കാല്‍വെപ്പ്: പിടിഎ റഹിം
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയതായി പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. നിലവില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും പുതുതായി അംഗീകാരം ലഭിച്ച കോളനിയുടെ എസ്റ്റിമേറ്റിന് അനുമതി നല്‍കുന്നതിനും കുന്ദമംഗലം ബ്ലോക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ വീതം അനുവദിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ എ.കെ.ജി കോളനി, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആമ്പ്രമ്മല്‍ എന്നിവയുടെ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അടുവാട് കോട്ടക്കുന്ന് കോളനിയില്‍ സൗജന്യമായി ലഭിച്ച സ്ഥലത്ത് കുടിവെള്ള പദ്ധതിക്കുള്ള കിണര്‍ നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചു. പുതുതായി അനുമതി ലഭിച്ച പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയുടെ പ്രവൃത്തികള്‍ സംബന്ധിച്ച് തയ്യാറാക്കിയ എസ്റ്റിമേറ്റ് കോളനി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്യോഗം അംഗീകരിച്ചു. കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് വകയിരുത്തിയ തുകക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്കി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. രാജഗോപാലന്‍, പട്ടികജാതി വകുപ്പ് റിസര്‍ച്ച് അസിസ്റ്റന്റ് കെ.പി കരീം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ.കെ ഷൗക്കത്ത്, കെ.എം. സാമി, നിര്‍മ്മിതി കേന്ദ്ര അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇ. സീന, പട്ടികജാതി വികസന ഓഫീസര്‍ ടി.എം മുകേഷ,് വിവിധ കോളനി കണ്‍വീനര്‍മാര്‍ സംസാരിച്ചു.
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച ഇന്ന്
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്ന് (ഒക്ടോബര്‍ അഞ്ച്) രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ് (യോഗ്യത : ഡിഗ്രി, ടാലി), മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ് (യോഗ്യത: പ്ലസ്ടു/ഡിഗ്രി), ടെലികോളര്‍ (യോഗ്യത പ്ലസ്ടു) ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മതിയായ എണ്ണം ബയോഡാറ്റ സഹിതം ഇന്ന് രാവിലെ 10.30ന് സെന്ററില്‍ എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370176.
ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര നവോത്ഥാനം പദ്ധതി
പ്രളയബാധിതരായ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ക്ഷീര നവോത്ഥാനം പദ്ധതിയുമായി ക്ഷീര വികസന വകുപ്പ്, പ്രളയം കവര്‍ന്നെടുത്ത ജീവിതമാര്‍ഗ്ഗങ്ങള്‍ തിരികെ പിടിക്കുന്നതിന് ഒരു പരിധിവരെ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതാണ് ഈ പദ്ധതി. 2018-19 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പ്രത്യേക പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ക്ഷീര നവോത്ഥാനം പദ്ധതി നടപ്പിലാക്കുന്നത്. 1.25 കോടി രൂപയുടെ ധനസഹായം ക്ഷീര നവോത്ഥാനം പദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭ്യമാകും. വിവിധ പശു യൂണിറ്റുകള്‍ (ഗോധനം (ഒരു പശു യൂണിറ്റ്), രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്), സംയോജിത പശു യൂണിറ്റ് പദ്ധതികള്‍, തൊഴുത്ത് നിര്‍മ്മാണം/നവീകരണം, ആവശ്യാധിഷ്ഠിത ധനസഹായം, കണ്ടിജന്‍സി ഫണ്ട്, പ്രളയബാധിത ഡയറി ഫാമുകളുടെ പുനരുദ്ധാരണം എന്നീ ഇനങ്ങള്‍ക്ക് ധനസഹായം നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ബ്ലോക്കുതലത്തിലുളള ക്ഷീര വികസന യൂണിറ്റുമായോ, ജില്ലാ ക്ഷീര വികസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ 0495 2371254.
മില്‍ക്ക് ടെസ്റ്റര്‍മാര്‍/ലാബ് അസിസ്റ്റന്റുമാര്‍ക്കുള്ള പരിശീലനം
ബേപ്പൂര്‍, നടുവട്ടത്തുളള (വായനശാല ബസ്സ്റ്റോപ്പ്) കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം മില്‍ക്ക് ടെസ്റ്റര്‍മാര്‍ക്കു മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്‍പത്, 10, 11 തീയതികളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്പര്യമുളളവര് ഒന്‍പതിന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ക്ഷീര സംഘത്തില്‍നിന്നും പരിശീലനത്തിന് നിയോഗിച്ചു കൊണ്ടുള്ള കത്തും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് 0495 2414579.
ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കണം
2019-20 വര്‍ഷത്തെ മത്സ്യത്തൊഴിലാളി/മത്സ്യത്തൊഴിലാളി വിധവ അംഗത്വ അന്തിമ പട്ടിക ഫിഷറീസ് ഓഫീസുകളില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതില്‍ പരാതി/ആക്ഷേപമുണ്ടെങ്കില്‍ ഒക്ടോബര്‍ 15 ന് അഞ്ച് മണിക്കുള്ളില്‍ അപ്പീല്‍ അപേക്ഷ ബന്ധപ്പെട്ട ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കാമെന്ന് റീജിയണല്‍ എക്സിക്യൂട്ടീവ് അറിയിച്ചു.
പശു വളര്‍ത്തലില്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രിയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 16,17 തീയതികളില്‍ പശു വളര്‍ത്തല്‍ പരിശീലനം നല്‍കും. പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമൂണ്ടായിരിക്കുകയുളളു. ഫോണ്‍ : 04972 763473.
പന്നി വളര്‍ത്തലില്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രിയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 29, 30 തീയതികളില്‍ പന്നി വളര്‍ത്തല്‍ പരിശീലനം നല്‍കും. പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമൂണ്ടായിരിക്കുകയുളളു. ഫോണ്‍ : 04972 763473.
കോഴിക്കോടിനെ നാളികേര വിപണനത്തിന്റെ ഹബായി മാറ്റും-കൃഷിമന്ത്രി
വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഡി - കോക്കോസ് കാര്‍ഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദര്‍ശന വിപണന മേള വടകര ടൗണ്‍ ഹാളില്‍ കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ.നാണു എം. എല്‍ എ അധ്യക്ഷനായിരുന്നു. നാളികേര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉത്പാദന കമ്പനികള്‍ക്ക് ഗവ. സഹായം നല്‍ക്കുമെന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. നാളികേര കൃഷിയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി നാളികേര വികസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മിഷന് ആരംഭിച്ചു കഴിഞ്ഞു. കൂടാതെ തെങ്ങിനെ ബാധിക്കുന്ന കീട രോഗങ്ങള്‍ക്കെതിരെ ജനകീയ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് ഇ.ശശിന്ദ്രന് ആമുഖ പ്രഭാഷണം നടത്തി. വടകര മുനിസിപ്പല്‍ ചെയര്മാന് കെ. ശ്രീധരന്, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്, നാളികേര വികസന കോര്പ്പറേഷന് ചെയര്മാന് എം നാരായണന്, മോഹനന് മാസ്റ്റര്‍, മുരളിധരന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര് ബിന്ദു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി സെക്രട്ടറി ഇ.കെ. കരുണാകരന് സ്വാഗതവും വൈസ് ചെയര്മാന് കെ.സദാനന്ദന് നന്ദിയും രേഖപ്പെടുത്തി.
ഫിസിക്സ് : ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കോഴിക്കോട് ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഫിസിക്സ്, ഹിന്ദി വിഭാഗങ്ങളില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസ്സായവരും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റിലെ അതിഥി അദ്ധ്യാപക പാനലില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. താല്പര്യമുളളവര് ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 10 മണിയ്ക്ക് യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം കൂടീക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ്
സര്‍ക്കാര്‍ അംഗീകൃത കോഴ്സ് ആയ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ് എന്ന ഏകവര്‍ഷ കോഴ്സിന് ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ആരംഭിക്കുന്നു. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 16 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ ഫോറം സിവില്‍സ്റ്റേഷനിലെ ഡവലപ്മെന്റ് സെന്ററില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0495-2370026.
വാഹന ടെണ്ടര്‍ ക്ഷണിച്ചു
ഇലക്ട്രീക്കല് ഇന്‍സ്പെക്ടറേറ്റ് വകുപ്പില്‍ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രീക്കല് ഇന്‍സ്പെക്ടര്‍ ഓഫീസിന്റെ ഉപയോഗത്തിനായി വാടകയിനത്തില്‍ 2020 മാര്‍ച്ച് 31 വരെ ഓടിയ്ക്കുവാനായി എയര്‍ കണ്ടീഷനിംഗ് സൗകര്യമുളള 2014 നും അതിനുശേഷവും നിര്‍മ്മിച്ച ടാറ്റാ ഇന്‍ഡിക്ക, മാരുതി സ്വിഫ്റ്റ്, മഹേന്ദ്ര ലോഗന്, ടയോട്ട എറ്റിയോസ്, ഡീസല്‍ കാര്‍ (വെളുപ്പ് നിറം കുടുതല്‍ ഉചിതം) ആവശ്യമുണ്ട്. കരാറടിസ്ഥാനത്തില്‍ ഓടിയ്ക്കുവാന്‍ താല്പര്യമുളള കാര്‍ ഉടമസ്ഥരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 26 ന് ഉച്ച മൂന്ന് മണി വരെ. ഫോണ്‍ - 0495 2950000.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നെഹ്റു യുവകേന്ദ്ര
പരീശീലന പരിപാടികള്‍ സംഘടിപ്പിക്കും
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിന് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പരീശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഡെപ്യൂട്ടി കലക്ടര്‍ ഷാമിന് സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യുവജനക്ഷേമത്തിനായുള്ള ജില്ലാതല ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ആദ്യത്തെ പരിശീലന പരിപാടി ഒക്ടോബര്‍ അവസാനത്തോടെ യൂത്ത് ഹോസ്റ്റലില്‍ ആരംഭിക്കും. തുടക്കത്തില്‍ 100 യുവതീ യുവാക്കള്‍ക്കാണ് പരിശീലനം നല്‍കുക.
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ കൗമാര സംബന്ധമായ പ്രശ്ന പരിഹാരങ്ങള്‍ക്ക് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ ഏകോപനം ഉറപ്പുവരുത്താന്‍ ശില്പശാല സംഘടിപ്പിക്കും. നാഷണല്‍ സര്‍വീസ് സ്കിം, എന്‍.സി.സി, എസ്.പി.സി, സാമൂഹ്യനീതി വകുപ്പ്, എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. നവംബറില്‍ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്, ജില്ലതല കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. പങ്കെടുക്കുന്ന മുഴുവന്‍ ക്ലബുകള്‍ക്കും കായിക ഉപകരണങ്ങളും നല്‍കാനും യോഗത്തില്‍ തീരുമാനമായി.
നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. യോഗത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി. വി.വത്സരാജന്‍, പി.ആര്.ഡി അസി.എഡിറ്റര്‍ കെ.മുഹമ്മദ്, എന്‍. സി. സി ഓഫീസര്‍ സബ് മേജര്‍ പി.ആര്. ദേവേന്ദ്രന്, എ.ഡി സി. നിബു. ടി. കുര്യന്, അസി. പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, ജില്ല സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ല വനിത ക്ഷേമ ഓഫീസര്‍ പി.എം സൂര്യ, ഡോ. സി.പി. ബേബി ഷീബ, നളിന്‍ , വി .എസ്. മിഥുന് ആനന്ദ്, വി പി. ഗായത്രി, എന്‍.ടി പ്രിയേഷ്, ഒ.ജ്യോതിഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനഅദാലത്ത് ഇന്ന് (ഒക്ടോബര്‍ 5 ന്)
ജില്ലയിലെ വന അദാലത്ത് ഒക്ടോബര്‍ 5 ന് താമരശ്ശേരിയിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടത്തും. വനഭൂമി സംബന്ധിച്ച പരാതികളല്ലാതെ വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പൊതു ജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിനുളള നടപടികള്‍ വന അദാലത്തില്‍ സ്വീകരിക്കും. അദാലത്തിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പു മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. കാരാട്ട് റസാഖ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്, ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളാവും.
ഒപ്പം അദാലത്ത് ഇന്ന് (ഒക്ടോബര്‍ അഞ്ചിന്)
കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
നോര്‍ക്ക പുനരധിവാസ പദ്ധതി: ജില്ലാ സഹകരണ ബാങ്കുമായി ചേര്‍ന്ന് വായ്പാ യോഗ്യത നിര്ണ്ണയക്യാമ്പ് നടത്തും
പ്രവാസി പുനരധിവാസ പദ്ധതിയിന്‍ (എന്‍.ഡി.പി.ആര്.ഇഎം) കീഴില്‍ നോര്‍ക്ക റൂട്ട്സിന്റെ നേത്യത്വത്തില്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അര്‍ഹതാ നിര്‍ണ്ണയ ക്യാമ്പ് ഒക്ടോബര്‍ 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കല്ലായി റോഡിലെ സ്നേഹാഞ്ജലി ആഡിറ്റോറിയത്തില്‍ നടത്തും.
പ്രവാസത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ തദവസരത്തില്‍ പരിചയപ്പെടുത്തുന്നതും യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്നേ ദിവസം തന്നെ പൂര്‍ത്തിയാക്കു#ം. അഭിരുചിയുള്ളവര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യിലെ വിദഗ്ധര്‍ നല്‍കും.
കോഴിക്കോട് ജില്ലാസഹകരണ ബാങ്ക് പുതിയതായി തുടങ്ങിയ പ്രവാസി മിത്രാ വായ്പാ പദ്ധതി പ്രകാരമുള്ള വായ്പകള്‍ നോര്‍ക്കയുടെ ശുപാര്‍ശ പ്രകാരം അര്‍ഹരായവര്‍ക്ക് ലഭിക്കും. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടിന്റെ സാദ്ധ്യതകള്‍ പരിശോധിച്ച് ബാങ്ക് നിബന്ധനകള്‍ക്ക് വിധേയമായാണ് വായ്പ അനുവദിക്കുന്നത്.
സംരംഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന ഈ പദ്ധതിയിന്‍ കീഴില്‍ സംരംഭകരാകാന്‍ താല്പര്യമുള്ളവര് തങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പും, മൂന്ന് പാസ്സ്പോര്‍ട്ട് സൈസ്സ് ഫോട്ടോയും കൈയ്യില്‍ കരുതണം.
താല്പര്യമുളളവര് നോര്‍ക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org ല്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും, ആഡിറ്റോറിയത്തില്‍ കൃത്യ സമയത്ത് എത്തിചേരുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും 0495-2304885,2304882 നമ്പറിലും ലഭിക്കും.
ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹിയറിംഗ്
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളും അവര്‍ നേരിടുന്ന പ്രശ്നങ്ങളും പരാതികളും നേരില്‍ കേള്‍ക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന് ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ തിരുവനന്തപുരത്ത് ഹിയറിംഗ് നടത്തും. ഹിയറിംഗില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ രജിസ്ട്രാര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്, മാനവ് അധികാര്‍ ഭവന്, ബ്ലോക്ക് സി, ജിപിഒ കോംപ്ലക്സ്, ന്യൂഡെല്‍ഹി - 110023 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ് വഴി അയക്കണം. പരാതിക്കാര്‍ പരാതിയോടൊപ്പം സ്വന്തം മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും നല്‍കണം. പരാതികള്‍ registrar-nhrc@nic.in, irlawnhrc@nic.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലേക്ക് ഇ-മെയിലായും അയക്കാം. ഒക്ടോബര്‍ 14 നകം പരാതികള്‍ കമ്മീഷന് ഓഫീസില്‍ ലഭിച്ചിരിക്കണ്ടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ (ഇന്‍ചാര്‍ജ്) അറിയിച്ചു. ഫോണ്‍ : 04952370379, 2370657.
ജീവിതമാണ് ലഹരി - ക്വിസ് മത്സരം നടത്തി
ശ്വാസകോശം സ്പോഞ്ചു പോലെയാണ്..... വലിയ വില കൊടുക്കേണ്ടി വരും ..... ഈ വാക്കുകൾ കേൾക്കാത്തവരായി കേരളത്തിലിന്നാരുമില്ല. ഈ ശബ്ദം ആരുടെതാണ് ? പയിമ്പ്ര ഹയർ സെക്കന്ററി സ്കൂളിൽ എക്സൈസ് വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. ഗോപൻ എന്ന ഉത്തരം തെരെഞ്ഞടുത്തവർ കുറവായിരുന്നില്ല.
പവർ പോയിൻറ് അവതരണത്തിലൂടെ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലോക്ക് ചെയ്തു കൊണ്ട് സ്മാർട്ടായാണ് ഓരോ ടീമും പങ്കെടുത്തത്. കേവലമൊരു ക്വിസ് എന്നതിനപ്പുറം ലഹരിയുടെ രാക്ഷസരൂപം കുട്ടികളിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ഓരോ ഉത്തരത്തിന്റെ കൂടെയും അനുബന്ധമായി ചിത്രങ്ങളും വീഡിയോയുമുൾപ്പെട്ട കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തിരുന്നു. ക്വിസിന് ഇടയിൽ ലഹരിയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യ ഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും സ്കൂളിൽ നടന്നു.
വിമുക്തിയുടെ ബ്രാൻഡ് അംബാസിഡർ ആരെന്ന ചോദ്യത്തോടെ ആരംഭിച്ച ക്വിസ് മത്സരം അവസാനിച്ചത് വ്യക്തി, കുടുംബം, സമൂഹം, ജീവിതം ഇതിനുള്ളിൽ ലഹരിക്ക് സ്ഥാനമില്ല എന്ന മഹാത്മാഗാന്ധിയുടെ മഹത് വചനം ചോദ്യമായാണ്.
ഗാന്ധിജയന്തി വാരാചരണത്തിൻറെ ഭാഗമായി സ്കൂളിൽ വിമുക്തി വാട്സ് ഗ്രൂപ്പ് രൂപം നൽകി. വിമുക്തി@ജി എച്ച് എസ് പയിമ്പ്ര എന്ന പേരിലാണ് ഇവിടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിന് രൂപം നൽകിയിരിക്കുന്നത്. രക്ഷാകർത്താക്കൾ, പിടിഎ, ജാഗ്രത സമിതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് , അധ്യാപകർ എന്നിവരാണ് ഈ ഗ്രൂപ്പിലുണ്ടാവുക.
ജില്ലാ ഇൻഫർമേഷൻ ഓഫീസും എക്സൈസ് വകുപ്പും സംയുക്തമായാണ് മത്സരം നടത്തിയത്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി ആർ അനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സഫിയ ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കല, ഹെഡ് മാസ്റ്റർ വത്സരാജൻ മാസ്റ്റർ, വിമുക്തി കൺവീനർ ജയേഷ് തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ വിജയികളായവർക്ക് എക്സൈസ് ഇൻസ്പെക്ടർ എം കെ ഗിരീഷ് സമ്മാനദാനം നിർവ്വഹിച്ചു. സന്തോഷ് ചെറുവാട്ട് ക്വിസ് നടത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ - അശ്വിൻ രാജ് -അഭിനന്ദ് ഒന്നാം സ്ഥാനവും അമർ മനോജ് - അശ്വിൻ രണ്ടാം സ്ഥാനവും ഹയർ സെക്കന്ററി വിഭാഗത്തിൽ ഋഷികേഷ് - അമൽ ഒന്നാം സ്ഥാനവും എസ് പ്രണവ് - പി ആർ രോഹിത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഗ്രാമീണ ഉല്പന്നങ്ങള് നല്ല നിലയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടണം;
വി എസ് സുനില്‍കുമാര്‍
ഗ്രാമീണ മേഖലയില്‍ നിര്‍മ്മിക്കപ്പെടുന്ന ഉല്പന്നങ്ങള് നല്ല നിലയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു
സുഭിക്ഷയും അഴിയൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംലടിപ്പിക്കുന്ന സുഭിക്ഷ ഗ്രാന്റ് ഫെയര്‍ ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുഭിക്ഷ എന്ന പേര് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ബ്രാന്റായി മാറിക്കഴിഞ്ഞു. പ്രകൃതിദത്ത ഉല്ലന്നങ്ങള് വാങ്ങാനുള്ള ജനങ്ങളുടെ ആഗ്രഹം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക ഉല്പന്നങ്ങള് പ്രചരിപ്പിക്കുക, പ്രാദേശിക സാമ്പത്തിക വികസനം ശക്തിപ്പെടുത്തുക എന്നതാണ് മേളയുടെ ലക്ഷ്യം. ഒക്ടോബര്‍ നാല് മുതല്‍ 22 വരെയാണ് മേള നടക്കുക. വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന സ്റ്റാളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, പക്ഷി പ്രദര്‍ശനം, അലങ്കാര മത്സ്യ പ്രദര്‍ശനം, ഫുഡ് കോര്‍ട്ട്, നഴ്സറി, ചക്ക വിഭവങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്ത് വരെയും മറ്റു ദിവസങ്ങളില്‍ മൂന്ന് മണി മുതല്‍ പത്ത് മണി വരെയുമാണ് പ്രദര്‍ശനം. മേളയില്‍ സുഭിക്ഷ ഉല്പന്നങ്ങള് 10 ശതമാനം വിലക്കുറവില്‍ ലഭിക്കും. എല്ലാ ദിവസവും വിവിധ കലാപരിപാടികളും നടക്കും.
ഉദ്ഘാടന ചടങ്ങില്‍ സി കെ നാണു എം.എല്‍.എ അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് ആദ്യ വില്പന നടത്തി. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയൂബ് അമ്യൂസ്മെന്റ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.ടി ശ്രീധരന്, വൈസ് പ്രസിഡന്റ് റീന രയരോത്ത്, സെക്രട്ടറി ടി .ഷാഹുല്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിഷ പറമ്പത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുഭിക്ഷ ചെയര്മാന് എം കുഞ്ഞമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
- Log in to post comments