Skip to main content

വനിതകള്‍ക്ക് സൌജന്യ പി.എസ്.സി. പരീക്ഷാപരിശീലനം

 

 പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി പേരാമ്പ്ര  ബ്ലോക്ക് പഞ്ചായത്ത്  പരിധിയില്‍പെട്ട ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 40 ദിവസത്തെ പി.എസ്.സി പരീക്ഷാ പരിശീലനം സൗജന്യമായി നടത്തും.  താല്‍പര്യമുളളവര്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ  കരിയര്‍ ഡെവലപ്പ്‌മെന്റ്  സെന്ററില്‍ ഒക്ടോബര്‍ 19 നകം പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ എസ്.എസി.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ളവരും പി.എസ്.സിക്ക് അപേക്ഷ നല്‍കുന്നതിനുള്ള പ്രായപരിധിയിലുള്ളവരും ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവരും ആയിരിക്കണം. ഫോണ്‍ നമ്പര്‍ : 0496 2615500.

 

 

മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ഇന്ന് 

 

ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം ഇന്ന് (ഒക്‌ടോബര്‍ 10)  രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ്ങ് ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തും. സിവില്‍ സ്റ്റേഷനിലെ എല്ലാ വകുപ്പ് ജീവനക്കാരും പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ - 0495- 2741386. 

 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

 

   കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍  ഒക്‌ടോബര്‍ 11 രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ട്രെയിനി എഞ്ചിനിയര്‍ ഇന്‍ സിവില്‍ എഞ്ചിനിയറിംഗ്  (യോഗ്യത : ബിടെക് / ഡിപ്ലോമ ഇന്‍  സിവില്‍ എഞ്ചിനിയറിംഗ്),  ട്രെയിനി എഞ്ചിനിയര്‍ ഇന്‍ ഇലക്ട്രിക്കല്‍  എഞ്ചിനിയറിംഗ്   (യോഗ്യത : ബിടെക് / ഡിപ്ലോമ ഇന്‍  ഇലക്ട്രിക്കല്‍  എഞ്ചിനിയറിംഗ്),  മൊബൈല്‍ ഫോണ്‍  സര്‍വ്വീസ് എഞ്ചിനിയര്‍  (ആറു മാസത്തെ  തൊഴില്‍ പരിചയം),  റിസപ്ഷനിസ്റ്റ്  കം ഷോറൂം എക്‌സിക്യൂട്ടീവ്  (യോഗ്യത:  ഡിഗ്രി),  സെയില്‍സ് എക്‌സിക്യൂട്ടീവ് (യോഗ്യത: പ്ലസ്ടു, ആറു മാസത്തെ തൊഴില്‍ പരിചയം), സര്‍വ്വീസ് അഡൈ്വസര്‍ ട്രെയിനി (യോഗ്യത: എഞ്ചിനിയറിംഗ് ഡിപ്ലോമ), ഡ്രൈവര്‍    ഒഴിവുകളിലേക്ക്  കൂടിക്കാഴ്ച നടത്തും. എംപ്ലോയ്ബിലിറ്റിസെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക്     സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  മതിയായ എണ്ണം  ബയോഡാറ്റ സഹിതം ഒക്‌ടോബര്‍ 11  ന് രാവിലെ 10.30ന് സെന്ററില്‍  ഹാജരാകണം.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370176.   

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് റൂറല്‍ സെന്‍ട്രല്‍ പോലീസ് കാന്റീനില്‍ 5 കെ വി ഡീസല്‍ ജനറേറ്റര്‍ (സെല്‍ഫ് സ്റ്റാര്‍ട്ട് വിത്ത് സൈലന്‍സര്‍) ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 29 ന് അഞ്ച് മണി വരെ.ഫോണ്‍ - 0496 2523031. 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഡിസ്ട്രിക്ട് പോലീസ്  ഓഫീസില്‍ ( റൂറല്‍)  ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിയിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ബെല്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്‌ടോബര്‍ 29 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കും. ഫോണ്‍ - 0496 2523031.

date