Skip to main content

ജൂനിയർ റസിഡന്റ് താത്കാലിക നിയമനം: കൂടിക്കാഴ്ച 19ന്

    കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.  ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 19ന് രാവിലെ പത്തിനു മുമ്പായി പ്രിൻസിപ്പലിന്റെ ഓഫീസിൽ രേഖകളുടെ പരിശോധനയ്ക്കും കൂടിക്കാഴ്ചയ്ക്കുമായി ഹാജരാകണം.
പി.എൻ.എക്‌സ്.3593/19

date