Skip to main content

ലൈഫ് മിഷന്‍: പരാതികള്‍ ഇ ഡിസ്ട്രിക്റ്റ് പോര്‍ട്ടലിലൂടെ സമര്‍പ്പിക്കാം

സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ ഇ ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു.  സംസ്ഥാന ഐ.ടി മിഷന്റെ കീഴിലുള്ള ഇ ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ വഴി ഇനി മുതല്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ഗ്രാമപഞ്ചായത്തുകളില്‍ നേരിട്ടോ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. ജില്ലയില്‍ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കി. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തിന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ് കുമാര്‍, കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് പി. ഷിബു, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ പി.ജി ഗോകുല്‍, ഐ.ടി മിഷന്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍മാരായ കെ. മുഹമ്മദ് ജസീം, കെ.എം മശ്ഹൂര്‍, പി. അനില അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 

date