സംസ്ഥാന വന്യജീവി വാരാഘോഷം- വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം സംഘടിപ്പിച്ചു
സംസ്ഥാന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ജില്ലയിലെ എല്‍.പി., യു.പി., ഹൈസ്‌ക്കൂള്‍, കോളജ് തല വിദ്യാര്‍ത്ഥികള്‍ക്കായി മലപ്പുറം ഗവ.കോളജില്‍ ജില്ലാതരത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിങ്, ഉപന്യാസം, ക്വിസ്, പ്രസംഗം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. പരിപാടിയുടെ സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മലപ്പുറം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ തോപ്പില്‍ മുഹമ്മദ്കുട്ടി അധ്യക്ഷനായി. ജില്ലാ തലത്തില്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി.
മലപ്പുറം ഗവ. കോളജ് വൈസ് പ്രിന്‍സിപ്പല്‍ അലവി ബിന്‍ മുഹമ്മദ്, എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മൊയ്തീന്‍കുട്ടി കല്ലറ, പി.ടി.എ വൈസ് പ്രസിഡണ്‍് മുഹമ്മദാലി കണ്ണിയാന്‍, ജില്ലാ സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. ഇംതിയാസ്,റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഡി ശശീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments