Post Category
താനാളൂരില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
സംസ്ഥാനത്തെ മാതൃകാ ജെന്‍ഡര്‍ സൗഹൃദ പഞ്ചായത്തായ താനാളൂരില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. വി.അബ്ദുറഹിമാന്‍ എം എല്‍ .എ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണ രംഗത്ത് കുടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന് സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.എം.മല്ലിക, സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്.സഹദേവന്‍, അംഗം ഇ.സുജ, പ്രോജക്റ്റ് കോ-ഡിനേറ്റര്‍ മുജീബ്. താനാളൂര്‍,സി.ഡി.എസ് വൈസ് പ്രസിഡണ്ട് സുലൈഖനൗഫല്‍, ജെന്‍ഡര്‍ ആര്‍.പി ജയശ്രി, ജി.ആര്‍.സി കോ-ഡിനേറ്റര്‍ ബി.കെ. ഫസീദ, എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments